സിപിഎം വനിതാ നേതാവിനെതിരേ അശ്ലീല പരാമര്‍ശം; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാസെക്രട്ടറിയുടെ നിര്‍ദേശം

പാറശ്ശാല: സിപിഎം വനിതാ നേതാവായ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അശ്ലീല പ്രചാരണത്തില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുന്നു. കുറ്റക്കാരായ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ സെക്രട്ടറി പാറശ്ശാല ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ തുടര്‍ നടപടി ഉണ്ടായിട്ടില്ല.

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാണിച്ച് പൊലീസിന് പരാതി നല്‍കി. പരാതിയില്‍ ചെങ്കല്‍ പഞ്ചായത്ത് അംഗമായ പ്രശാന്ത് അലത്തറക്കല്‍ അടക്കം മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പാറശ്ശാല പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തു.

പ്രശാന്ത് ഒഴികെയുള്ള മറ്റ് രണ്ടുപേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഏറെ നാളായി സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കാര്‍ ചേരിതിരിഞ്ഞാണ് ഏറ്റുമുട്ടുന്നത്. ഇതുവരെ മൗനത്തിലായിരുന്നു സിപിഎം ജില്ലാ നേതൃത്വം ഒടുവില്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ചെങ്കല്‍ പഞ്ചായത്ത് അധ്യക്ഷന്‍ വെട്ടൂര്‍ രാജനാണെന്ന് റിപ്പോര്‍ട്ടുണ്ട്.

കേസെടുത്തു എന്നെല്ലാതെ കൂടുതല്‍ നടപടികളിലേക്ക് പൊലീസ് ഇതുവരെ നീങ്ങിയിട്ടില്ല. അതേ സമയം കേസെടുത്തിട്ടും, ജില്ലാ കമ്മിറ്റി ഇടപെട്ടിട്ടും വ്യക്തിഹത്യ തുടരുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular