ലോകകപ്പ് : ഇന്ത്യ -ന്യൂസിലന്‍ഡ് മത്സരം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശവാര്‍ത്ത

ലണ്ടന്‍: ലോകകപ്പില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യന്യൂസിലന്‍ഡ് മത്സരത്തിന് മഴ ഭീഷണി. മത്സരദിവസം ട്രെന്റ്ബ്രിഡ്ജില്‍ ഉച്ചവരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നോട്ടിംഗ്ഹാമില്‍ ബുധനാഴ്ച രാത്രി എഴു മണിവരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. വ്യാഴാഴ്ച രാവിലെ മുതല്‍ ഉച്ചവരെ നേരിയ മഴയുമുണ്ടാകും.
വ്യാഴാഴ്ച ഉച്ചക്ക് ശേഷം മാത്രമെ മഴക്ക് ശമനമുണ്ടാവൂ എന്നതിനാല്‍ 50 ഓവര്‍ മത്സരം സാധ്യമായേക്കില്ലെന്നാണ് സൂചനകള്‍. കഴിഞ്ഞ രണ്ട് ദിവസമായി ഇംഗ്ലണ്ടില്‍ വ്യാപക മഴയാണ് പെയ്യുന്നത്. മഴമൂലം ഇന്നലത്തെ ദക്ഷിണാഫ്രിക്കവെസ്റ്റ് ഇന്‍ഡീസ് മത്സരവും ഇന്നത്തെ ബംലഗ്ലാദേശ്ശ്രീലങ്ക മത്സരവും ഉപേക്ഷിച്ചിരുന്നു.
ഇന്ത്യന്യൂസിലന്‍ഡ് മത്സരം നടക്കേണ്ട നോട്ടിംഗ്ഹാമില്‍ ഈ ആഴ്ച മുഴുവനും യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. പരമാവധി താപനില 13 ഡിഗ്രിയായിരിക്കുമെന്നും രാത്രിയില്‍ ഇത് 10 മുതല്‍ 11 ഡിഗ്രിയായി താഴാമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത ഞായറാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കേണ്ട ഇന്ത്യപാക്കിസ്ഥാന്‍ മത്സരവും മഴ ഭീഷണിയിലാണ്. ഞായറാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ മഴ പെയ്യുമെന്നാണ് പ്രവചനം.

Similar Articles

Comments

Advertismentspot_img

Most Popular