ഫൈനലിലേക്ക് ആര്..? ചെന്നൈ- ഡല്‍ഹി മത്സരത്തില്‍ നിര്‍ണായക ടോസ് സ്വന്തമാക്കി ധോണി…

ഐപിഎല്‍ ഫൈനലില്‍ മുംബൈയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയെ നേരിടും. വിശാഖപട്ടണത്താണ് മത്സരം നടക്കുന്നത്. നിര്‍ണായക മത്സരത്തില്‍ ടോസ് സ്വന്തമാക്കിയ ധോണി ബൗളിങ് തെരഞ്ഞെടുത്തു.

ചെന്നൈ ആദ്യ ക്വാളിഫയറില്‍ മുംബൈയോട് ആറ് വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. സീസണില്‍ മുംബൈയ്‌ക്കെതിരെ ചെന്നൈയുടെ മൂന്നാം തോല്‍വിയായിരുന്നു ഇത്. പരിചയ സമ്പന്നരാണെങ്കിലും പഴയപോലെ സ്ഥിരത പുലര്‍ത്താന്‍ ചെന്നൈ താരങ്ങള്‍ക്ക് കഴിയുന്നില്ല. ബൗളിംഗിലും ഫീല്‍ഡിംഗിലും ആശങ്കകളേറെ.

എലിമിനേറ്ററില്‍ ഹൈദരാബാദിനെ തോല്‍പിച്ചാണ് ഡല്‍ഹിയെത്തുന്നത്. അവസാനമത്സരം വിശാഖപട്ടണത്ത് കളിച്ചത് ഡല്‍ഹിക്ക് ഗുണം ചെയ്യും. നായകന്‍ ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവരുടെ പ്രകടനമാവും നിര്‍ണായകമാവുക. ലീഗ് ഘട്ടത്തില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ഡല്‍ഹിയെ ചെന്നൈ തോല്‍പിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular