ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം പതിനേഴുകാരി മുറിച്ചുമാറ്റി

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി പെണ്‍കുട്ടി. ഹരിയാനയിലാണ് സംഭവം. 17 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് കത്തിമുനയില്‍ നിര്‍ത്ത ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കത്തിപിടിച്ചു വാങ്ങി ജനനേന്ദ്രിയം മുറിച്ചത്. ഇയാളുടെ നില ഗുരുതരമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനത്തില്‍ പോയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു 23കാരനായ റയീസിന്റെ ശ്രമം. എന്നാല്‍ കത്തി പിടിച്ചു വാങ്ങിയ പെണ്‍കുട്ടി ലിംഗം മുറിക്കുകയായിരുന്നു. തുടര്‍ന്ന് ആളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേ സമയം സംഭവം സാമുദായിക പ്രശ്‌നമായി വളരാതിരിക്കാന്‍ സംഭവസ്ഥലത്ത് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular