പട്ടാമ്പി: വളരെ കുറച്ചുവെള്ളം മാത്രമുള്ള കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കുന്നതിന് വേണ്ടി ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു. ഒരാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 9.30 ഓടെ അപകടം. കരിമ്പനക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് (42), മയിലാട്ട്കുന്ന് കുഞ്ഞി കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.
ആദ്യം ഇറങ്ങിയ സുരേഷിന് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതാണ് സുരേന്ദ്രനും കൃഷ്ണന്‍കുട്ടിയും കിണറ്റിലേക്ക് ഇറങ്ങിയത്.