ഈ മാസം 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമിക്കുമെന്ന് വിവരം ലഭിച്ചതായി പാകിസ്ഥാന്‍

കറാച്ചി: പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിവരം കിട്ടിയതായി പാക് വിദേശകാര്യമന്ത്രി. ഈ മാസം 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം കിട്ടിയതായി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ഖുറേഷി പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളില്‍ അസ്വസ്ഥത രൂക്ഷമായിരുന്നു. മുള്‍ട്ടാനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷാ മഹ്മൂദ് ഖുറേഷി. ലഭിച്ച വിവരത്തില്‍ ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന സമയത്തെക്കുറിച്ച് ധാരണയുണ്ട്. എന്നാല്‍ അത് ഇപ്പോള്‍ വിശദമാക്കാന്‍ സാധിക്കില്ല. ഇന്ത്യയുടെ ഭരണാധികാരികള്‍ യുദ്ധവെറിയിലാണുള്ളതെന്നും ഖുറേഷി ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular