രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ നാമനിര്‍ദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റേത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ല. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ നാമനിര്‍ദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുപിയിലെ നിലപാട് ഇത് വ്യക്തമാക്കുന്നു. ഇതിന് ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

വയനാട്ടിലെ കര്‍ഷകരോട് രാഹുല്‍ ഗാന്ധി എന്ത് ഉത്തരം പറയുമെന്നും പിണറായി വിജയന്‍ ചോദിച്ചു. ആസിയാന്‍ കരാര്‍ തെറ്റായിപ്പോയെന്ന് പറയുമോ? ആസിയാന്‍ കരാര്‍ ഒഴിവാക്കുമെന്ന് പറയാന്‍ രാഹുലിന് ആര്‍ജവമുണ്ടോ എന്നും പിണറായി ചോദിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular