തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍; ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം

ന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീം ഉയര്‍ത്തിയാണ് ഈ വര്‍ഷം ഓട്ടിസം ദിനം ആചരിക്കുന്നത്. കു്ട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട വ്യതിയാനമാണ് ഓട്ടിസം. കുട്ടികളിലെസാമൂഹീകരണത്തെയും ആശയവിനിമയ ശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഓട്ടിസം. ലോകത്ത് 59 കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടിസമുണ്ടെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ അവരുടേതായ ലോകത്ത് കഴിയുന്നവരാണ്. ആശയവിനിമയം നടത്തുവാന്‍ ഓട്ടിസം ബാധിതര്‍ക്ക് പ്രയാസമാണ്. ഭൂരിഭാഗം പേരിലും സംസാര വൈകല്യവും ഉണ്ടാകാറുണ്ട്. എന്നാല്‍ ചിലര്‍ സംസാരിക്കാറുണ്ട്. പക്ഷേ, മറ്റു വ്യക്തികളോട് ആശയവിനിമയം നടത്താറില്ല.ഓട്ടിസം ബാധിതരില്‍ ചില സെന്‍സറി പ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്. ചിലര്‍ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കും, പ്രത്യേകതരം ശബ്ദങ്ങള്‍ ഉണ്ടാക്കുക, കറങ്ങുന്ന വസ്തുവിലേക്ക് കുറേ നേരം നോക്കിയിരിക്കുക, ഇറങ്ങിനടക്കുക,ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഓട്ടിസം ബാധിതരില്‍ കണ്ടുവരുന്നു. ഓട്ടിസംകുട്ടികളിലെ ബുദ്ധിനിലവാരം ഒരേപോലെയായിരിക്കുകയില്ല.സാധാരണ കുട്ടികളില്‍ ഐക്യു വ്യത്യസ്തപെട്ടിരിക്കുന്നത് പോലെ തന്നെയാണ് ഇവരുടെ കാര്യത്തിലും.
.ഭയപ്പെടേണ്ടതായിട്ടുള്ള രോഗമോ അല്ല. ജനന സമയം മുതല്‍ വൈകല്യം ഉണ്ടെങ്കിലും വളരെ വൈകി മാത്രമേ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങു.ചില കുട്ടികളില്‍ ഒന്ന്, രണ്ട് വയസുവരെ സ്വാഭാവികമായ വളര്‍ച്ച ഉണ്ടാകുമെങ്കിലും പിന്നീടാകും ഇവരില്‍ ഓട്ടിസം ലക്ഷണങ്ങള്‍ നാം തിരിച്ചറിയുന്നത്. ഓട്ടിസത്തിന് കാരണം മാതാപിതാക്കളുടെ പരിചരണക്കുറവോ വാസ്‌കിനേഷനോ അല്ലെന്നു നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. മാനസിക വളര്‍ച്ച മന്ദഗതിയിലാക്കുന്നുവെന്നല്ല ഓട്ടിസം അര്‍ത്ഥമാക്കുന്നത്. ഓട്ടിസം ബാധിതരരായ ചിലകുട്ടികള്‍ വ്യത്യസ്ത മേഖലകളില്‍ ശോഭിക്കുന്നവാണ്. സംഗീതം, നൃത്തം, കല, എഴുത്ത് തുടങ്ങിയ നിരവധി രംഗങ്ങളില്‍ തന്റേതായ കഴിവ് തെളിയിച്ചവരുമുണ്ട്. അതുകൊണ്ട് തന്നെ മാനസിക വളര്‍ച്ച മന്ദഗതിയായ അവസ്ഥയാണ് ഓട്ടിസമെന്ന് പറയാനാകില്ല. രോഗ നിര്‍ണയം നേരത്തെ നടത്തി, വിദഗദ്ധ പരിശീലനം നല്‍കിയാല്‍ ഇത്തരക്കാരെ ജീവിതത്തിലേക്ക് കൊണ്ടുവരാനാകുമെന്നതില്‍ സംശയമില്ല. ഓട്ടിസം കുട്ടികളുടെ കഴിവ് ശക്തിപ്പെടുത്തുന്നതിന് നേരത്തെയുള്ള രോഗ നിര്‍ണയവും ഇടപടെലും ഏറെ സഹായകമാകും. കുട്ടികളുടെ ആശയവിനിമനയ രീതിയില്‍ സംശയം തോന്നിയാല്‍ വിദഗ്ദ്ധ സഹായം തേടേണ്ടത് അനിവാര്യമാണ്. മരുന്നുകൊണ്ട് മാത്രം മാറുന്ന ഒന്നല്ല ഓട്ടിസമെന്ന് ആദ്യമേ മനസിലാക്കേണ്ടതുണ്ട്. ഇക്കൂട്ടര്‍ക്ക് മറ്റുളളവര്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനയും നല്‍കാന്‍ കുടുംബവും സമൂഹവും പ്രതിജ്ഞാബദ്ധരാണ്. മറ്റുകുട്ടികളുമായി കളിക്കാനും സ്‌കൂളില്‍ പോകാനും മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനും ഇവര്‍ക്കും അവസരം ഒരുക്കേണ്ടതുണ്ട്.

ഡോ.സൂസന്‍ മേരി സഖറിയ
( സീനിയര്‍ സ്‌പെഷ്യലിസ്റ്റ് , ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി)

SHARE