ദുല്‍ഖറിന്റെ മകളുടെ പുതിയ ഫോട്ടോ വൈറലാകുന്നു..

ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുമാലാഖ മറിയം അമീറ സല്‍മാന്റെ എല്ലാ വിശേഷങ്ങളും വാര്‍ത്തയാകാറുണ്ട്. കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും അവളെക്കുറിച്ചുളള വിശേഷങ്ങളും ദുല്‍ഖര്‍ ആരാധകര്‍ക്കായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്.

കുഞ്ഞുമറിയത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നിറചിരിയോടെ നില്‍ക്കുന്ന അമീറയും കരുതലോടെ മകളുടെ കൈകളില്‍ മുറുകെപ്പിടിച്ചിരിക്കുന്ന ദുല്‍ഖറുമാണ് ചിത്രത്തില്‍. ഒരു സ്വകാര്യ ചടങ്ങിനിടെയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. നേരത്തെ മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന അമീറയുടെ സൂപ്പര്‍ ക്യൂട്ട് ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കഴിഞ്ഞ വനിതാദിനത്തില്‍ ഈ കുഞ്ഞുമാലാഖയ്ക്കൊപ്പമുള്ള ഒരു മനോഹരമായ ചിത്രം പോസ്റ്റ് ചെയ്ത് ദുല്‍ഖര്‍ ഇങ്ങനെ കുറിച്ചു ‘കഷ്ടിച്ച് രണ്ടു വയസ്സേ ആയിട്ടുള്ളൂവെങ്കിലും അവള്‍ എന്നെ പുതിയ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നു, എന്റെ വെളിച്ചമേ എന്നും പ്രകാശിക്കുക…’ 2017 മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. ”എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നും അമാലിന്റെ രൂപമാണ് അവള്‍ക്കുളളതെന്നുമാണ്” ദുല്‍ഖര്‍ ട്വീറ്റ് ചെയ്തതത്.

SHARE