പീഡനം; ഇമാം ഒടുവില്‍ പിടിയിലായി; ഷാഡോ പോലീസിന്റെ സഹായത്തോടെ പിടികൂടിയത് മധുരയില്‍നിന്ന്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുപനന്തപുരം നെടുമങ്ങാട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയില്‍. മധുരയില്‍ നിന്നാണ് ഇമാം പിടിയിലായത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ ഇമാമിനെ പിടികൂടിയത്. ഒരു മാസത്തിലധികമായി പ്രതി ഒളിവിലായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായ ഇമാമിന് താമസിക്കാന്‍ സൗകര്യമൊരുക്കിയതിനും വാഹനം ഒളിപ്പിക്കാന്‍ സഹായിച്ചതിനും ഇമാമിന്റെ സഹോദരങ്ങളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരിയിലാണ് സ്‌കൂളില്‍ നിന്നും മടങ്ങി വരുന്ന 15കാരിയായ കുട്ടിയെ കാറില്‍ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടു പോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇമാമിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular