ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് കോഹ്ലിയല്ല; പന്തിനേയും ദിനേശ് കാര്‍ത്തിക്കിനേയും ടീമില്‍ ഉള്‍പ്പെടുത്തണം: അജയ് ജഡേജ

2019 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് വിരാട് കോലിയല്ലെന്ന് മുന്‍ താരം അജയ് ജഡേജ. ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണെന്നും താന്‍ തിരഞ്ഞെടുക്കുന്നത് ഭാവിയിലെ ടീമിനെയല്ലെന്നും ലോകകപ്പിനുള്ള ടീമിനെയാണെന്നും ജഡേജ വ്യക്തമാക്കി.

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സാധ്യതാ ടീമിനെ പ്രവചിച്ചപ്പോഴാണ് ജഡേജ ഇക്കാര്യം വ്യക്തമാക്കിയത്. കോലിയെക്കാള്‍ മികച്ച ക്യാപ്റ്റനാണ് ധോനി എന്ന കാര്യത്തില്‍ ആരുമായും തര്‍ക്കത്തിലേര്‍പ്പെടാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ തിരഞ്ഞെടുക്കുന്നത് ഭാവിയുടെ ടീമിനെയല്ല. ലോകകപ്പിനു വേണ്ടി മാത്രമുള്ള ടീമിനെയാണ്. ആ ടീമിനെ നയിക്കാന്‍ യോഗ്യന്‍ ധോനിയാണ്. ക്യാപ്റ്റന്‍സിയുടേയും തന്ത്രങ്ങളുടേയും കാര്യത്തില്‍ ധോനി ഒരിക്കലും രണ്ടാമനല്ല. ജഡേജ വ്യക്തമാക്കി.

ലോകകപ്പ് ടീമില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനേയും ദിനേശ് കാര്‍ത്തിക്കിനേയും ഉള്‍പ്പെടുത്തണമെന്നും ജഡേജ പറയുന്നു. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിജയ് ശങ്കറുണ്ട്. ജഡേജയുടെ പതിനഞ്ചംഗ ടീമില്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇടം നേടി. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍ രാഹുലോ ശിഖര്‍ ധവാനോ ഓപ്പണ്‍ ചെയ്യണമെന്നും ജഡേജ ചൂണ്ടിക്കാട്ടുന്നു.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...