സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; നാളെ ഹര്‍ത്താല്‍

കൊല്ലം: കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ചിതറ വളവുപച്ച മഹാദേവര്‍കുന്ന് തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (70) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വളവുപച്ച കൊച്ചു കോടാനൂര്‍ മുബീനാ മന്‍സിലില്‍ ഷാജഹാനെ (60) കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. മരിച്ച ബഷീര്‍ സി.പി.എം പ്രവര്‍ത്തകനാണ്. ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച സി.പി.എം ഞായറാഴ്ച ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ബഷീര്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വഴിക്ക് വച്ച് ഇരുവരും തമ്മില്‍വാക്ക് തര്‍ക്കമുണ്ടായി. വീട്ടിലെത്തിയ മുഹമ്മദ് ബഷീര്‍ കുളിക്കാനൊരുമ്പോള്‍ മദ്യലഹരിയില്‍ അവിടെയെത്തിയ ഷാജഹാനുമായി സംഘര്‍ഷമുണ്ടാവുകയും ഷാജഹാന്‍ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. സി.പി.എം വളവുപച്ച ബ്രാഞ്ച് കമ്മിറ്റി അംഗമായ മുഹമ്മദ് ബഷീര്‍ അവിവാഹിതനാണ്.

Similar Articles

Comments

Advertismentspot_img

Most Popular