ആലത്തൂരില്‍ സ്ഥാനാര്‍ഥിയാകുന്നതിനോട് ഐഎം വിജയന്റെ പ്രതികരണം

തൃശൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥിയായി ആലത്തൂരില്‍ മത്സരിക്കാനുള്ള സാധ്യതകള്‍ തള്ളി ഐ.എം വിജയന്‍. താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. തന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തന്നെ സമീപിച്ചിരുന്നു. പല നേതാക്കളും സംസാരിച്ചിരുന്നു. എന്നാല്‍ ജോലി വിട്ട് ചിന്തിക്കാന്‍ സമയമായിട്ടില്ല.

ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണ്. ജോലിയും ഫുട്‌ബോളും സിനിമയുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഐ.എം വിജയന്‍ പിന്മാറിയതോടെ മറ്റൊരാള്‍ക്കായുള്ള അന്വേഷണത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Similar Articles

Comments

Advertismentspot_img

Most Popular