ഔട്ട് അല്ലെന്ന് റിപ്ലേ, എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചു…!! ചതിച്ചത് ആര്..?

ഓക്‌ലന്‍ഡ്:ഇത് ചതിയോ? ഇന്ത്യ–ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി20 മല്‍സരത്തിനിടെ വിചിത്രമായൊരു പുറത്താകലിനെക്കുറിച്ചാണ് പറയുന്നത്. ന്യൂസീലന്‍ഡിനായി നാലാമതിറങ്ങിയ ഡാരില്‍ മിച്ചല്‍ ആണ് ഇര. ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ ആറാം ഓവറിലാണ് സംഭവം. ബോള്‍ ചെയ്യുന്നത് ക്രുനാല്‍ പാണ്ഡ്യ. പാണ്ഡ്യയുടെ വിക്കറ്റിനു നേരെയെത്തിയ ബോള്‍, മിച്ചലിന്റെ പാഡില്‍ ഇടിച്ചു. അപ്പീലിനൊടുവില്‍ അംപയര്‍ ഔട്ട് വിളിച്ചു. ബാറ്റിലുരസിയെന്ന് ഉറപ്പുണ്ടായിരുന്ന മിച്ചല്‍ ഉടനേ അംപയറുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആംഗ്യം കാണിച്ചു. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനായിരുന്നു നോണ്‍ സ്‌െ്രെടക്കേഴ്‌സ് എന്‍ഡില്‍.
പന്തു ബാറ്റില്‍ ഉരസിയതായി ഹോട്ട് സ്‌പോട്ടില്‍ തെളിഞ്ഞു. കിവീസ് ആരാധകര്‍ക്ക് ആശ്വാസം. എന്നാല്‍ സ്‌നിക്കോ മീറ്ററില്‍ പന്ത് ബാറ്റില്‍ തട്ടിയതിനു തെളിവുമില്ല. വിഡിയോയില്‍ പന്തിന്റെ ദിശ നോക്കിയാല്‍ വ്യത്യാസം വ്യക്തമാണ് താനും. സംഗതി ബാറ്റില്‍ കൊണ്ടെന്നു വ്യക്തമായെങ്കിലും തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചു. അതോടെ വില്യംസനും മിച്ചലും എന്നുവേണ്ട രോഹിത് ശര്‍മ വരെ ഞെട്ടി. വില്യംസന്‍ അതൃപ്തി പ്രകടിപ്പിച്ചു. മൂന്നാം അംപയര്‍ സ്‌നിക്കോ മീറ്റര്‍ റീഡിങ്ങിന് മുന്‍തൂക്കം നല്‍കിയതാകാം കാരണം.പക്ഷേ അതൊന്നും അദ്ദേഹം തീരുമാനം അറിയിക്കുമ്പോള്‍ പരാമര്‍ശിച്ചില്ല. ഡഗ് ഔട്ടിലേക്കു കയറാതെ മിച്ചലും വില്യംസനും ചര്‍ച്ചയായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൂടെയെത്തി. ഒരുവേള രോഹിത് മിച്ചലിനെ തിരികെ വിളിക്കുമെന്നുവരെ തോന്നിച്ചു. എം.എസ്. ധോണി ഇതിനിടെ രോഹിതുമായി എന്തോ സംസാരിക്കുന്നതും കാണാമായിരുന്നു. ആകെ ആശയക്കുഴപ്പം നിറഞ്ഞ നിമിഷങ്ങള്‍. എന്നാല്‍ മൂന്നാം അംപയറുടെ വിധി അന്തിമമെന്നു പറഞ്ഞ് ഫീല്‍ഡ് അംപയര്‍മാര്‍ മിച്ചലിനെ മടക്കിയയച്ചു.സംഭവത്തിനെതിരെ ഹര്‍ഷ ഭോഗ്‌ലെ അടക്കമുള്ള കമന്റേറ്റര്‍മാരും ആരാധകരുമെല്ലാം രംഗത്തുവന്നു. കൃത്യമായ ഫലം തരുന്നില്ലെങ്കില്‍ ഡിആര്‍എസ് എന്തിനാണ് എന്നതായിരുന്നു ചോദ്യം. ന്യൂസീലന്‍ഡിന്റെ ഏക റിവ്യൂ അവസരം കൂടി നഷ്ടപ്പെടുകയും ചെയ്തു എന്നത് വേറെ കാര്യം

Similar Articles

Comments

Advertismentspot_img

Most Popular