ആര്യയുടെയും സയേഷയുടെയും വിവാഹ വാര്‍ത്തയെ കുറിച്ച് എങ്കേ വീട്ടു മാപ്പിളൈ മത്സരാര്‍ത്ഥി അബര്‍നദി

തമിഴ് നടന്‍ ആര്യയുടെയും സയേഷയുടെയും വിവാഹ വാര്‍ത്തയെ കുറിച്ച് എങ്കേ വീട്ടു മാപ്പിളൈ മത്സരാര്‍ത്ഥി അബര്‍നദി. 99 ശതമാനവും സത്യമല്ലെന്നാണ് തന്റെ വിശ്വാസമെന്നും വിവാഹത്തെ സംബന്ധിച്ച് ആര്യ ഔദ്യോഗികമായി ട്വീറ്റ് ചെയ്യട്ടെയെന്നും അബര്‍നദി തമിഴ്മാധ്യമങ്ങളോട് പറഞ്ഞു.
ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റിഷോയിലെ മത്സരാര്‍ഥിയായിരുന്നു അബര്‍നദി. ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ഥി അബര്‍നദി സെമി ഫൈനല്‍ റൗണ്ടില്‍ പുറത്ത് പോയി. ഷോയില്‍ നിന്ന് പുറത്ത് പോയതിന് ശേഷവും താന്‍ ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന് അബര്‍നദി പറഞ്ഞിരുന്നു.
ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം അസത്യമാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം പറയട്ടെ എന്നാല്‍ മാത്രമേ ഞാന്‍ വിശ്വസിക്കൂ. അതിന് ശേഷം ഞാന്‍ പ്രതികരിക്കാം. ഈ വിഷയവുമായി ബന്ധപ്പെട്ട് ആര്യയെ ഞാന്‍ വിളിച്ചാല്‍ ഇതൊക്കെ വെറും ഗോസിപ്പ് മാത്രമാണെന്നേ അദ്ദേഹം പറയൂ. സത്യസന്ധമായ വിവരം അറിയണമെങ്കില്‍ നിങ്ങള്‍ സായിഷയെ വിളിക്കണം. എന്നാല്‍ അവര്‍ രണ്ടുപേരും സിനിമാ തിരക്കുകളിലാണ്.
റിയാലിറ്റി ഷോയ്ക്ക് ശേഷവും ആര്യയുമായി അടുത്ത സൗഹൃദമുണ്ട്. അദ്ദേഹം അന്നത്തേതുപോലെ തന്നെ. സ്വഭാവത്തില്‍ മാറ്റമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. നേരിട്ട് കാണാന്‍ കഴിയുന്നില്ലെങ്കിലും മിക്കപ്പോഴും മെസേജ് ചെയ്യാറുണ്ട്അബര്‍നദി പറയുന്നു.
എങ്ക വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് ആര്യയ്‌ക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ വനിതാ സംഘടനകള്‍ രംഗത്ത് വരികയും ആര്യയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
16 മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. റിയാലിറ്റി ഷോ മത്സരാര്‍ഥികളാരെയും ആര്യ വിവാഹം കഴിക്കാന്‍ തയ്യറായതുമില്ല. അത് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. താന്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്കു വേദനയാകുമെന്നായിരുന്നു ആര്യയുടെ വിശദീകരണം. നടി സംഗീത അവതാരകയായെത്തിയ ഷോയില്‍ രണ്ട് മലയാളി പെണ്‍കുട്ടികളും പങ്കെടുത്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular