പിങ്കില്‍ നസ്രിയ ഇല്ല, പകരം ശ്രിദ്ധ ശ്രീനാഥും വിദ്യ ബാലനും

പിങ്കില്‍ നസ്രിയ ഇല്ല, പകരം ശ്രിദ്ധ ശ്രീനാഥും വിദ്യ ബാലനും. അമിതാഭ് ബച്ചനും തപ്‌സി പന്നുവും പ്രധാനവേഷത്തിലെത്തിയ പിങ്കിന്റെ തമിഴ് റീമേക്കില്‍ അജിത്തിനൊപ്പം വിദ്യ ബാലനും ശ്രദ്ധ ശ്രീനാഥും വേഷമിടും. അജിത് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. കാര്‍ത്തി നായകനായെത്തിയ തീരന്‍, അധികാരം ഒന്‍ട്രു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച്. വിനോദ്. നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
നസ്രിയ നസീം ഈ ചിത്രത്തിലൂടെ തമിഴിലേക്ക് തിരിച്ചുവരുമെന്ന് തുടക്കത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നസ്രിയ ഇല്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. തപ്‌സിയുടെ കഥാപാത്രത്തെ ശ്രദ്ധ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. വിദ്യയുടെ വേഷത്തെ കുറിച്ച് വ്യക്തതയില്ല.
അജിതിനെ നായകനാക്കി തമിഴില്‍ ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവി ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീദേവിയുടെ ആഗ്രഹം സഫലമാക്കാനാണ് താന്‍ ഈ ചിത്രം നിര്‍മിക്കുന്നതെന്ന് ബോണി കപൂര്‍ ‘വിശ്വാസ’ത്തിന്റെ പ്രദര്‍ശനത്തിന് ചെന്നൈയില്‍ എത്തിയപ്പോള്‍ പറഞ്ഞിരുന്നു.
ഗൗരി ഷിന്‍ഡെ ശ്രീദേവിയെ കേന്ദ്രകഥാപാത്രമാക്കി 2012 ല്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തില്‍ അജിത്ത് ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അതിഥി വേഷത്തിലാണ് അജിത്ത് എത്തിയത്.
അമിതാഭ് ബച്ചന്‍ ചെയ്ത വക്കീല്‍ വേഷമാണ് അജിത്ത് അവതരിപ്പിക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ പിങ്ക് ഒരു സോഷ്യല്‍ ത്രില്ലറാണ്. അനിരുദ്ധാ റോയ് ചൗധരി സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയം നേടി. ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

Similar Articles

Comments

Advertismentspot_img

Most Popular