ബാങ്കില്‍ വെടിവയ്പ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ഫ്ലോറിഡ: സെന്‍ട്രല്‍ ഫ്ലോറിഡയിലെ സണ്‍ട്രസ്റ്റ് ബാങ്കില്‍ വെടിവെപ്പ്. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം. ആക്രമിയെന്ന് സംശയിക്കുന്ന 21കാരന്‍ സീഫന്‍ ക്സേവര്‍ തന്നെയാണു വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. ഇയാള്‍ പൊലീസില്‍ കീഴടങ്ങി.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. എത്ര പേര്‍ക്കു പരിക്ക് പറ്റിയെന്നതിനെപ്പറ്റിയും സൂചനകളില്ല. പ്രാദേശിക പൊലീസിനോട് അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular