ശബരമല നട അടച്ചു; ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ന് നട തുറക്കും

സന്നിധാനം: ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരമല നട അടച്ചു. ആചാരലംഘനം നടന്നതിനാല്‍ ശുദ്ധികലശത്തിനുള്ള നടപടികള്‍ തുടങ്ങി. നെയ്യഭിഷേകം നിര്‍ത്തിവെച്ചു. ഭക്തരെ തിരുമുറ്റത്ത് നിന്നും മാറ്റി. 10.30നാണ് നടയടച്ചത്. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ന് നട തുറക്കും.
സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേല്‍ശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടയടയ്ക്കാന്‍ തീരുമാനിച്ചത്. തന്ത്രിയുടെ നിര്‍ദേശ പ്രകാരം മേല്‍ശാന്തിയാണ് നടയടച്ചത്. നടയടച്ച കാര്യം തന്ത്രി ഫോണിലൂടെ വിളിച്ചു പറഞ്ഞെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
നടയടച്ച് ശുദ്ധി ക്രിയക്കുള്ള നടപടി തുടങ്ങി. നെയ്യഭിഷേകം നിര്‍ത്തി. തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular