ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ ആയി വിരാട് കോഹ്ലി

തകര്‍പ്പന്‍ പ്രകടനമായിരുന്നു വിരാട് കോഹ്ലി 2018ല്‍ നടത്തിയത്. ഐസിസി റാങ്കിംഗില്‍ ടെസ്റ്റിലും ഏകദിനത്തിലും ഒന്നാം സ്ഥാനം വിരാട് കോഹ്ലിക്കാണ്. ഏറ്റവും ഒടുവില്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റില്‍ അവരെ കീഴടക്കി നായകനായി തിളങ്ങുകയാണ് കോഹ്ലി. ക്രിക്കറ്റ് ഓസ്‌ട്രേലിയ 2018ലെ ഏകദിന ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ നായകനായി തീരുമാനിച്ചതും വിരാട് കോഹ്ലിയെ തന്നെയാണ്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2018ലെ ഏകദിന ടീമിന്റെ ഓപ്പണറും ഇന്ത്യന്‍ താരമാണ്. രോഹിത് ശര്‍മ്മയാണ് ഓപ്പണര്‍. കുല്‍ദീപ് യാദവ്, ബുംറയും ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചിട്ടുണ്ട്. കോഹ്ലി 2018ല്‍ 14 മത്സരങ്ങളില്‍ നിന്നായി 1,200 റണ്‍സ് എടുത്തിട്ടുണ്ട്. കോഹ്ലി ആറ് സെഞ്ച്വറികളും നേടിയിട്ടുണ്ട്. രോഹിത് ശര്‍മ്മ 19 മത്സരങ്ങളില്‍ നിന്ന് 1,030 റണ്‍സ് എടുത്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular