സിനിമ ഇറങ്ങും മുമ്പേ റിവ്യൂ… (വീഡിയോ കാണാം….)

ഒരു സിനിമയുടെ വിജയവും പരാജയവും ഒരു പരിധിവരെ പ്രമോഷനും റിവ്യൂ റിപ്പോര്‍ട്ടുകള്‍ക്കും അനുസരിച്ചാകും. മിക്ക ചിത്രങ്ങളും നല്ല രീതിയില്‍ പ്രമോഷന്‍ കൊടുക്കാറുമുണ്ട്. സിനിമ റിലീസ് ആയിക്കഴിഞ്ഞാല്‍ ആദ്യദിവസം തന്നെ റിവ്യുകളും പുറത്തുവരാറുണ്ട്. എന്നാല്‍ ചിത്രം ഇറങ്ങും മുമ്പേ ചിത്രത്തിന്റെ റിവ്യൂയുമായി എത്തിയിരിക്കുകയാണ് അമൃത ടിവി. റിലീസ് ആവാത്ത ചിത്രത്തിന് ശരാശരി അഭിപ്രയാമാണ് ചാനല്‍ നല്‍കുന്നത്. റിലീസ് തിയ്യതി പോലും പ്രഖ്യാപിക്കാത്ത ചിത്രത്തിന്റെ റിവ്യൂ ആണ് ചാനല്‍ സംപ്രേഷണം ചെയ്തത്.
യുവനടന്‍ വിജയകുമാര്‍ പ്രഭാകരന്റെ സംവിധാനത്തില്‍ ‘ഒരു കാറ്റില്‍ ഒരു പായ്ക്കപ്പല്‍’ എന്ന ചിത്രത്തിന്റെ റിവ്യൂ ആണ് ചാനല്‍ സംരേ്രപക്ഷണം ചെയ്തത്. ഷൈന്‍ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ് ആദ്യമായി അഭിനയിക്കുന്ന സിനിമകൂടിയാണിത്. ജോമോന്‍ തോമസ് കാമറയും ബിജിബാല്‍ സംഗീതവും സന്തോഷ് വര്‍മ്മ ഗാനരചനയും നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ദിലീപ് ഡെന്നീസാണ്. ലാലി വിന്‍സെന്റ്, അര്‍ജ്ജുന്‍, ലക്ഷ്മി നാരായണന്‍, പി ബാലചന്ദ്രന്‍, ശ്രീലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സണ്‍ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍മേനോന്‍ ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പി.എസ് ആണ്.

Similar Articles

Comments

Advertismentspot_img

Most Popular