കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉല്‍സവം നടത്താനും അറിയാം..!!! പിന്തുണയുമായി മമ്മൂട്ടി ഫാന്‍സും; ഹര്‍ത്താലിന് ‘ഒടിവച്ച്’ തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ആരാധകര്‍

കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉല്‍സവം നടത്താനും അറിയാം..’ മോഹന്‍ലാലിന്റെ സൂപ്പര്‍ മെഗാഹിറ്റ് ചിത്രം ആറാം തമ്പുരാനിലെ ഡയലോഗ് ആര്‍ക്കും എളുപ്പം മറക്കാനാവില്ല..!!! ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഒടിന്‍ റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരേ ആരാധകരുടെ പുതിയ പോസ്റ്ററാണ് ഇത്… ‘കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉത്സവം നടത്താനും ഏട്ടന്റെ പിള്ളേര്‍ക്കറിയാം..’ ഈ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ് ഈ വാര്‍ത്ത. ഒടിയന്‍ നാളെ തന്നെ റിലീസ് ചെയ്യമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

37 രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഹര്‍ത്താന്‍ കാരണം റിലീസ് മാറ്റിവയ്ക്കുെമന്ന് പ്രചാരണങ്ങളെ തള്ളിയാണ് അണിയറക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ പൈറസി ഭീഷണിയും നിലനില്‍ക്കുന്നുണ്ടെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും സംവിധായകന്‍ വ്യക്തമാക്കി. ഒടിയന്റെ നാലുദിവസത്തേക്കുള്ള ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയതായും സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

സ്റ്റാന്‍ഡ് വിത്ത് ഒടിയന്‍ എന്ന ഹാഷ് ടാഗ് ക്യാമ്പെയ്‌നിലൂടെയാണ് ഫാന്‍സ് ഒടിയന് പിന്തുണ പ്രഖ്യാപിക്കുന്നത്. റിലീസിന് എന്തെങ്കിലും മാറ്റം വന്നാല്‍ അടങ്ങിയിരിക്കില്ല തുടങ്ങി ശകാരവര്‍ഷങ്ങളാണ് പേജ് നിറയെ. എന്നാല്‍ കൃത്യ സമയത്ത് തന്നെ റിലീസ് നടക്കുമെന്ന് ഒടിയന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.

തിയേറ്റര്‍ തുറന്നാല്‍ പിന്നെ സംരക്ഷണം ഫാന്‍സ് എറ്റെടുത്തോളുമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരുന്നുണ്ട്. തിയേറ്ററുകള്‍ക്ക് നേരെ എന്തെങ്കിലും പ്രതിഷേധത്തിന് മുതിര്‍ന്നാല്‍ കായികമായി നേരിടുമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.

മോഹന്‍ലാല്‍ ഫാന്‍സ് മാത്രമല്ല, മമ്മൂട്ടി ഫാന്‍സും ഒടിയന്‍ റിലീസിന് പിന്തുണയുമായി എത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. മമ്മൂട്ടി ഫാന്‍സിന്റെ കമന്റുകളിലൊന്ന് ഇങ്ങനെ…

‘കാര്യം ഞങ്ങള്‍ ഫാന്‍ ഫൈറ്റ് ഒക്കെ നടത്തും. ഹര്‍ത്താല്‍ ആണ് മാങ്ങാത്തൊലി
ആണെന്ന് പറഞ്ഞത് ഒടിയന്‍ കാണാന്‍ പോവുന്ന പിള്ളേരെ തൊട്ടാല്‍ ബിജെപിടെ നെഞ്ചത്ത് ആദ്യം റീത് വക്കുന്നത് മമ്മൂക്കന്റെ പിള്ളേരായിരിക്കും..’..!!!

ചിത്രത്തിന് മമ്മൂട്ടിയാണ് വിവരണം നല്‍കുന്നത് എന്നതും മമ്മൂട്ടി ഫാന്‍സിനും ഒടിയന്‍ സിനിമ പ്രിയമാകാന്‍ കാരണമായിട്ടുണ്ട്.

അതുകൊണ്ട് ആരാധകരുടെ ആവേശം കെടാതിരിക്കാന്‍ ഒടിയന്‍ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ വ്യക്തമക്കായിരിക്കുകയാണ്.. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ നാളെ പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ ഒടിയന്‍ നാളെ റിലീസ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തില്‍ ആരാധകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കിയിരുന്നു. നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് വന്നിരുന്നു. ബിജെപിയുടെ ഫെയ്‌സ്ബുക്ക് പേജ് ട്രോളുകളും ഫാന്‍സുകാരുടെ രോഷവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തും എന്ന് പറയുന്ന ബിജെപി കേരളത്തിന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പ്രധാനമായും ഫാന്‍സ് രൂക്ഷമായ കമന്റുകള്‍ നടത്തുന്നത്.

മോഹന്‍ലാല്‍ ശ്രീകുമര്‍ മേനോന്‍ കൂട്ടുക്കെട്ടില്‍ ഇറങ്ങുന്ന ചിത്രം ഒടിയന്റെ റിലീസുമായി ബന്ധപ്പെട്ട ഒരുക്കത്തിലാണ് സംസ്ഥാനത്തെ മോഹന്‍ലാല്‍ ഫാന്‍സും ചിത്രത്തിന്റെ അണിയറക്കാരും ഇതിനിടയിലാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതികരണവുമായി മോഹന്‍ലാല്‍ ആരാധകര്‍ എത്തിയത്.

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ഒടിയന്‍ ലോകമാകമാനം ഒരേദിവസം തീയേറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്. ഫ്രാന്‍സ്, ഉക്രെയ്ന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ 3500 ഓളം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യപ്പെടുമെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ നേരത്തേ പറഞ്ഞിരുന്നു.
എന്നാല്‍ അന്തിമ സ്‌ക്രീന്‍ കൗണ്ട് എത്രയെന്ന് അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. 35 രാജ്യങ്ങളിലാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുക. അതിനിടയിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടത്. അതേ സമയം ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ ഇതുവരെ അവസാന തീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.

തിരുവനന്തപുരത്ത് മാത്രം 139 പ്രദര്‍ശനങ്ങളാണ് റിലീസ് ദിവസം ഒടിയന് പറഞ്ഞിരുന്നത്. ഇതില്‍ പകുതിയിലധികം ഷോകളും ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ഇതിനകം ഹൗസ്ഫുള്‍ ആയിട്ടുണ്ട്. മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ മള്‍ട്ടിപ്ലെക്‌സിലാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. റിലീസ്ദിനം 27 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന്. ന്യൂ തീയേറ്ററിലെ മൂന്ന് സ്‌ക്രീനുകളിലായി 21 പ്രദര്‍ശനങ്ങളുണ്ട് നാളെ.
പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 11.59 വരെയാണ് 21 ഷോകള്‍. ഇതില്‍ മിക്ക പ്രദര്‍ശനങ്ങള്‍ക്കും കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ അവസ്ഥയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മൂലം ഷോ മുടങ്ങിയാല്‍ വലിയ നഷ്ടം സംഭവിക്കും എന്നാണ് തീയറ്റര്‍ വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഒടിയന്‍ റിലീസിങ്ങിനെ ഹര്‍ത്താല്‍ ബാധിക്കില്ലെന്ന് അണിയറക്കാര്‍ വ്യക്തമാക്കിയത്.

pathram:
Related Post
Leave a Comment