സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; വാഹനത്തില്‍ പരീക്ഷയെന്ന ബോര്‍ഡ് സ്ഥാപിച്ചാല്‍ തടയില്ലെന്നു ബിജപി

തിരുവനന്തപുരം: ബിജെപി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പന്തലിനു സമീപം തീകൊളുത്തി ആത്മാഹുതി ചെയ്ത മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായാണു ഹര്‍ത്താല്‍.

അഖിലേന്ത്യാ പരീക്ഷകള്‍ക്കെത്തുന്നവര്‍ വാഹനത്തില്‍ പരീക്ഷയെന്ന ബോര്‍ഡ് സ്ഥാപിച്ചാല്‍ തടയില്ലെന്നു പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു. സ്‌കൂള്‍, കോളജ്, സര്‍വകലാശാലാ തലങ്ങളില്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റി. ഇന്നത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അര്‍ധ വാര്‍ഷിക പരീക്ഷകള്‍, പത്താം ക്ലാസ് വരെയുള്ള സ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍, കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി (കുസാറ്റ്), ഫിഷറീസ്/ സമുദ്രപഠന (കുഫോസ്), ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ പരീക്ഷകള്‍ എന്നിവ മാറ്റി.

കൊടിയേറ്റിയിട്ടുണ്ടെങ്കില്‍ ഉല്‍സവം നടത്താനും അറിയാം..!!! പിന്തുണയുമായി മമ്മൂട്ടി ഫാന്‍സും; ഹര്‍ത്താലിന് ‘ഒടിവച്ച്’ തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ ആരാധകര്‍

pathram:
Leave a Comment