ശബരിമലയിലെ യുവതീ പ്രവശേനത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ഈ വിഷയത്തില്‍ ഉടന്‍ ഇറങ്ങുന്ന ഒടിയന്റെ സംവിധായകന്‍ പ്രതികരിച്ചത്. ശബരിമലയില്‍ യുവതികള്‍ പോകരുത് എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളെന്നും അവര്‍ക്കൊപ്പമാണ് താന്‍ എന്ന് ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കുന്നു.
ആചാരങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ക്ക് എന്താണ് തെളിയിക്കാനുള്ളതെന്നും ശ്രീകുമാര്‍ മേനോന്‍ ചോദിച്ചു. ഈശ്വരവിശ്വാസിയായ ഞാന്‍ 28 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്. ശബരിമലയില്‍ ഭക്തര്‍ പോകുന്നത് സാധാരണ ഒരു ക്ഷേത്രത്തില്‍ പോകുന്നത് പോലെയല്ല അതിന് അതിന്റെതായ ചിട്ടവട്ടങ്ങളുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

അതേസമയം 14 ന് തിയേറ്ററുകളിലെത്തുന്ന ഒടിയന്റെ ഗ്ലോബല്‍ ലോഞ്ച് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍ വെച്ച് നടന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, പ്രകാശ് രാജ്, തുടങ്ങിയ ചിത്രത്തിലെ നിരവധിപ്പേര്‍ പങ്കെടുത്തു.

ഇത് അഭിമാന നിമിഷമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ദുബൈയിലേക്ക് വരുന്നത്. ഈ സിനിമയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ടാണ് ഞാന്‍ വരാന്‍ തയാറായത്. ഒന്നര വര്‍ഷം ആ സിനിമയ്ക്ക് പിന്നിലായിരുന്നു. എല്ലാവരുടെയും സഹകരണം ഉണ്ടാകണം. ഒടിയന്‍ ഒരു നല്ല സിനിമയാകട്ടെ. ഞാന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല – മോഹന്‍ലാല്‍ പറഞ്ഞു.

pathram:
Leave a Comment