ഉര്‍ജിത് പട്ടേലിനെ പുകഴ്ത്തി പ്രധാനമന്ത്രിയും ധനമന്ത്രിയും; രാജി ഇന്ത്യക്കാരെ ആശങ്കപ്പെടുത്തുന്നുവെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച ഉര്‍ജിത് പട്ടേലിന്റെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും. ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയില്‍ നിന്ന് സ്ഥിരതയിലേക്ക് നയിച്ച ഗവര്‍ണാറയിരുന്നു. ഉര്‍ജിത് പട്ടേലെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്ക് ധനസ്ഥിരത നേടിയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഡെപ്യൂട്ടി ഗവര്‍ണറായും ഗവര്‍ണറായും ആറ് വര്‍ഷത്തോളം റിസര്‍വ് ബാങ്കില്‍ പ്രവര്‍ത്തിച്ച ഉര്‍ജിത് പട്ടേല്‍ തികഞ്ഞ പ്രൊഫണല്‍ ആയിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയ്ക്കും ഡെപ്യുട്ടി ഗവര്‍ണര്‍ എന്ന നിലയിലും ഉര്‍ജിത്ത് പട്ടേല്‍ രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ പട്ടേലിന് ആശംസകള്‍ നേരുന്നതായും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ഒടിയന് നേരെ തമിഴ് റോക്കേഴ്സിന്റെ ഭീഷണി ; ഭയമില്ലെന്ന് അണിയറപ്രവര്‍ത്തകരും

2019 സെപ്റ്റംബര്‍ വരെ കാലാവധി ശേഷിക്കെയാണ് ഉര്‍ജിത് പട്ടേല്‍ സ്ഥാനം രാജിവച്ചൊഴിഞ്ഞത്. 90കള്‍ക്ക് ശേഷം കാലാവധിക്ക് മുമ്പ് രാജിവയ്ക്കുന്ന ആദ്യ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് ഉര്‍ജിത് പട്ടേല്‍. നോട്ട് നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ പാളിപ്പോയ സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പേരില്‍ ഉര്‍ജിത് പട്ടേലും കേന്ദ്രവും തമ്മില്‍ കടുത്ത ഭിന്നതയിലായിരുന്നു. ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഭിന്നത രൂക്ഷമാക്കി.

അതേസമയം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയിലേക്ക് നയിച്ച സാഹചര്യം എല്ലാ ഇന്ത്യക്കാരെയും ആശങ്കപ്പെടുത്തേണ്ടതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. പട്ടേലിന്റെ രാജി പ്രതിഷേധ സൂചകമായാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

ചില സാഹചര്യങ്ങളെ നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതിഷേധ സുചകമായി രാജിവയ്ക്കുന്നതെന്ന് രഘുറാം രാജന്‍ പറഞ്ഞു. സര്‍ക്കാര്‍ ആര്‍.ബി.ഐയുടെ കാര്യത്തില്‍ ഇടപെടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉര്‍ജിത് പട്ടേലിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത് എന്താണെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും രഘുറാം രാജന്‍ പറഞ്ഞു.

2019 സെപ്റ്റംബര്‍ വരെ കാലാവധി ശേഷിക്കെയാണ് ഉര്‍ജിത് പട്ടേല്‍ സ്ഥാനം രാജിവച്ചൊഴിഞ്ഞത്. 90കള്‍ക്ക് ശേഷം കാലാവധിക്ക് മുമ്പ് രാജിവയ്ക്കുന്ന ആദ്യ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് ഉര്‍ജിത് പട്ടേല്‍. നോട്ട് നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ പാളിപ്പോയ സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പേരില്‍ ഉര്‍ജിത് പട്ടേലും കേന്ദ്രവും തമ്മില്‍ കടുത്ത ഭിന്നതയിലായിരുന്നു. ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഭിന്നത രൂക്ഷമാക്കി.

pathram:
Leave a Comment