നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടത് മുന്‍ കാമുകന്‍

കമല്‍ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതിനു പിന്നില്‍ മുന്‍ കാമുകന്‍. സംഭവത്തില്‍ പ്രമുഖ ബോളിവുഡ് നടി രതി അഗ്‌നിഹോത്രിയുടെ മകന്‍ തനൂജ് വിര്‍വാണിയെ പൊലീസ് ചോദ്യം ചെയ്യും. അക്ഷരാഹാസനും തനൂജ് വീര്‍വാണിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും 2016 ല്‍ വേര്‍പിരിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അക്ഷര തന്റെ സ്വകാര്യ ചിത്രങ്ങള്‍ തനൂജുമായി പങ്കുവെച്ചിരുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംശയം തനൂജിലേയ്ക്കും നീണ്ടത്. അക്ഷര തനൂജുമായുളള ബന്ധം അവസാനിപ്പിച്ചതിലുളള വൈരാഗ്യമാകാം ഇത്തരമൊരു കാര്യത്തിലേയ്ക്ക് തനൂജിനെ നയിച്ചിട്ടുണ്ടാകുകയെന്നതാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ സംഭവം നിര്‍ഭാഗ്യകരമാണെന്നും തന്റെ കയ്യില്‍ അക്ഷരയുടെ ചിത്രങ്ങള്‍ ഇല്ലെന്നും തനൂജ് പ്രതികരിച്ചു. അത്തരമൊരു തരംതാണ പ്രവൃത്തി ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നും തനൂജ് പറഞ്ഞു.

മീ ടു ക്യാംപെയ്‌നുകളുമായി ഒരു ദേശം തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ഇവിടെ കുറച്ച് ആളുകള്‍ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യചിത്രങ്ങള്‍ പരസ്പരം പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണെന്ന് നടി കുറ്റപ്പെടുത്തിയിരുന്നു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതല്ല. . ആരാണ് ഇത് ചെയ്തതെന്നോ അത് എന്തിനാണെന്നോ എനിക്ക് അറിയില്ല. ലൈംഗികവൈകൃതമുള്ള ആരോ അയാളുടെ ആനന്ദത്തിന് വേണ്ടി ഒരു പെണ്‍കുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു. ഈ ചിത്രങ്ങള് പിന്നീട് മറ്റുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവച്ചത് എന്നെ പേടിപ്പെടുത്തുകയാണ്. നിങ്ങള്‍ എല്ലാവരും ഇതില്‍ പങ്കുചേര്‍ന്നു.’അക്ഷര കുറിച്ചു. മുംബൈ പൊലീസിലും സൈബര്‍ സെല്ലിലും അക്ഷര ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ചിത്രങ്ങള്‍ ലീക്ക് ചെയ്ത ആളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.’അക്ഷര പറഞ്ഞു.നടി ആമി ജാക്‌സനും ശേഷം സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന നടിയാകുകയാണ് അക്ഷര. ഫോണ്‍ ഹാക്ക് ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് അനുമാനം. അടിവസ്ത്രങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ചോര്‍ന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയായിരുന്നു. ഇതിനു മുന്‍പ് ബിക്കിനി അണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തിയിട്ടുളള താരമാണ് അക്ഷരയെന്നും ചോര്‍ന്ന ചിത്രങ്ങള്‍ അത്രയും പ്രധാന്യമേ അര്‍ഹിക്കുന്നേയുളളുവെന്നും എന്നുമുളള അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരുന്നു. ‘ഷമിതാഭ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അക്ഷര അരങ്ങേറ്റം കുറിക്കുന്നത്. അജിത്ത് നായകനായ വിവേകത്തിലാണ് അക്ഷര അവസാനമായി അഭിനയിച്ചത്.നേരത്തെ നടി ആമി ജാക്സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ക്രൈം സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു.

SHARE