പടച്ചോനെ ഇങ്ങള് കാത്തോളീ’ തിയേറ്ററുകളിൽ

ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. ചിത്രം തിയേറ്ററുകളിൽ. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘വെള്ളം’, ‘അപ്പൻ’ എന്നീ സിനിമകളുടെ നിർമ്മാതാക്കളായ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘ക്ലീൻ യു’ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് പ്രദീപ് കുമാർ കാവുന്തറയാണ്.

ഗ്രാമീണ പശ്ചാത്തലത്തിൽ രാഷ്ട്രീയം, പ്രണയം, നർമ്മം, സം​ഗീതം എന്നിവക്ക് പ്രാധാന്യം നൽകി‍ ഒരുക്കിയ ചിത്രത്തിൽ ദിനേശൻ എന്ന ഇടതുപക്ഷ നേതാവിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. ഷെയിൻ നിഗം നായകനായെത്തിയ മലയാള ചിത്രം ‘ഇഷ്ഖി’ലൂടെ പ്രേക്ഷകപ്രീതി നേടിയ ആൻ ശീതളാണ് നായിക. രേണുക എന്നാണ് ആൻ ശീതളിന്റെ കഥാപാത്രത്തിന്റെ പേര്.

വിഷ്ണു പ്രസാദ് ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ആർട്ട് ഡയറക്ടർ- അർക്കൻ എസ് കർമ്മ, പശ്ചാത്തല സംഗീതം- രാം ശരത്, മേയ്ക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിം​ഗ്- ഹുവൈസ് (മാക്സ്സോ).

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...