ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ ഐ.എം വിജയനും

പത്തനംത്തിട്ട: ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ ഐ.എം വിജയനും. യുവതീപ്രവേശന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ശബരിമലയില്‍ വന്‍ സുരക്ഷ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. 15000ല്‍ പരം പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ഡ്യൂട്ടിയ്ക്ക് എത്തിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു സൂപ്പര്‍താരം കൂടിയുണ്ട്. ഇന്ത്യയുടെ ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്‍. മൂന്നാം തവണയാണ് വിജയന്‍ ശബരിമല ഡ്യൂട്ടിക്കെത്തുന്നത്.
അയ്യപ്പന്റെ തൊട്ടരികില്‍ ഡ്യൂട്ടിക്ക് വരാമെന്ന് പറയുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. ജോലി ചെയ്യുന്നിടത്ത് പുറത്ത് കാണുന്നത് പോലെ സംഘര്‍ഷമൊന്നുമില്ല. മേലുദ്യോഗസ്ഥര്‍ പറയുന്നു ഞങ്ങള്‍ ഡ്യൂട്ടി ചെയ്യുന്നു വിജയന്‍ പറഞ്ഞു. ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുകയെന്ന് സന്തോഷമുള്ള കാര്യമാണ്. അയ്യപ്പനെ നേരിട്ട് കാണുകയെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. ഒരുപാട് താരങ്ങള്‍ ശബരിമല ഡ്യൂട്ടിക്കെത്തിയിട്ടുണ്ട്. ഇപ്പോള്‍ കളിക്കുന്ന താരങ്ങള്‍ എത്തിയിട്ടില്ല. എങ്കിലും മുന്‍പ് പൊലീസ് ടീമില്‍ കളിക്കുന്ന താരങ്ങള്‍ ശബരിമല ഡ്യൂട്ടിയിലുണ്ട്. ശരംകുത്തിയിലാണ് ഡ്യൂട്ടി. ആദ്യമായിട്ടാണ് നട തുറന്ന് കാണുന്നത്. വലിയൊരു സന്തോഷമുണ്ട് അക്കാര്യത്തില്‍. ഭാഗ്യം തന്നെയെന്ന് പറയാമെന്നും ഐ.എം വിജയന്‍ പറഞ്ഞു.

SHARE