ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി ആരാണ്: ഉറച്ച നിലപാടിനു പിന്നില്‍?

കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായി ആരാണ്. നവംബര്‍ 17നു ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്, ലിംഗനീതിക്കായി വിട്ടുവീഴ്ച ഇല്ലാതെ പോരാടുന്ന തൃപ്തി ദേശായി. എന്തു വന്നാലും ശബരിമലയില്‍ എത്തുമെന്ന് കഠിന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ് തൃപ്തി ദേശായി. ആരാണ് തൃപ്തി ദേശായി എന്ന് നോക്കാം.
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഭൂമാതാ ബ്രിഗേഡ്’ എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപകയാണ് തൃപ്തി. ആരാധനാലയങ്ങളില്‍ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ള ഈ സംഘടന മുമ്പും സ്ത്രീകള്‍ക്ക് വിലക്കുള്ള പല ക്ഷേത്രങ്ങളിലും പ്രവേശിച്ചിരുന്നു. ശനി ശിക്‌നപ്പൂര്‍ ക്ഷേത്രം, കൊല്‍ഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വര്‍ ശിവ ക്ഷേത്രം, മുബൈയിലെ ഹാജി അലി ദര്‍ഗ എന്നിവിടങ്ങളില്‍ കോടതി വിധിയെ തുടര്‍ന്ന് അനുയായികളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.
കര്‍ണാടകയിലെ നിപാനിയിലാണ് തൃപ്തി ജനിച്ചത്. പിതാവ് സന്യാസം സ്വീകരിച്ചതിനാല്‍ അമ്മയാണ് തൃപ്തിയെയും രണ്ടു സഹോദരങ്ങളെയും വളര്‍ത്തിയത്. മുംബൈയില്‍ എസ് എന്‍ ഡി ടി സര്‍വകലാശാലയില്‍ ഹോം സയന്‍സ് പഠനത്തിന് ചേര്‍ന്നെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഠനം ഉപേക്ഷിച്ചു. പ്രശാന്ത് ദേശായി ആണ് ഭര്‍ത്താവ്, ഒരു മകനുണ്ട്. കൊല്‍ഹാപ്പൂരിലെ ഗഗന്‍ഗിരി മഹാരാജിന്റെ കടുത്ത ഭക്തയാണ് തൃപ്തി.

2010 സെപ്റ്റംബറിലാണ് അവര്‍ ഭൂമാതാ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. 5000 ത്തില്‍ പരം അംഗങ്ങളുള്ള സംഘടനയാണ് ഇത്. ‘ഇന്ത്യ എഗൈന്‍സ്‌റ് കറപ്ഷന്‍’ എന്ന പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകയാണ് അവര്‍. ആറ് സഹപ്രവര്‍ത്തകരോടൊപ്പം നവംബര്‍ 16നു കേരളത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന അവര്‍ 17നു ശബരിമലയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular