സിദ്ധുവിനെപോലെയല്ല, രാഹുല്‍ ദ്രാവിഡിനെ പോലെ കളിയ്ക്കൂ റിസര്‍വ് ബാങ്ക് ഭരണ സമിതിക്കെതിരേ രഘുറാം രാജന്‍

ന്യൂഡല്‍ഹി: സിദ്ധുവിനെ പോലെയല്ല, രാഹുല്‍ ദ്രാവിഡിനെ പോലെ കളിയ്ക്കൂ റിസര്‍വ് ബാങ്ക് ഭരണ സമിയ്‌ക്കെതിരെ രഘുറാം രാജന്‍. റിസര്‍വ് ബാങ്ക് ഭരണ സമിതിയെ ക്രിക്കറ്റ് കളിക്കാരുമായി താരതമ്യപ്പെടുത്തി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. നവജ്യോത് സിദ്ധുവിന്റേതല്ല, രാഹുല്‍ ദ്രാവിഡിന്റെ കളി രീതിയാണ് റിസര്‍വ് ബാങ്ക് സ്വീകരിക്കേണ്ടതെന്ന് രഘുറാം രാജന്‍ പറഞ്ഞു.
ആര്‍ബിഐ ബോര്‍ഡിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയില്‍ ആശങ്ക പ്രകടിപ്പിച്ച രഘുറാം രാജന്‍ രാഹുല്‍ ദ്രാവിഡിനെപ്പോലെ കാര്യബോധത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ബോര്‍ഡ് മാറണമെന്ന് അഭിപ്രായപ്പെട്ടു. നവജ്യോത് സിദ്ധുവിനെപ്പോലെ ആക്രമണ ശൈലി സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരുമായി റിസര്‍വ് ബാങ്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി രഘുറാം രാജന്‍ രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എങ്കില്‍ മാത്രമേ രാജ്യതാത്പര്യമനുസരിച്ച് തീരുമാനങ്ങളെടുക്കാന്‍ കഴിയുകയുള്ളൂ എന്നും രഘുറാം രാജന്‍ വ്യക്തമാക്കി.

SHARE