2.0 യുടെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

സിനിമ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 2.0. രജനികാന്ത്- ശങ്കര്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന 2.0 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന ട്രിലെര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.
നായകനും വില്ലനും തമ്മിലുള്ള പോരാട്ടത്തിന് പ്രാധാന്യം നല്‍കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഏറെ ഗ്രാഫിക്‌സ് രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ടീസര്‍ പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അതിനെ മറികടന്ന് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
500 കോടി രൂപ മുതല്‍മുടക്കിലാണ് 2.0 ഒരുക്കിയിരിക്കുന്നത്. മൂവായിരത്തോളം സാങ്കേതിക വിദഗ്ധര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഹോളിവുഡ് സിനിമകളുടെ നിലവാരത്തോട് 2.0 കിടപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. എമി ജാക്‌സനാണ് നായിക. നവംബര്‍ 29 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
2010ല്‍ റിലീസ് ചെയ്ത യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. രജനികാന്ത്, ഐശ്വര്യ റായി എന്നിവരായിരുന്നു യന്തിരനിലെ കേന്ദ്ര കഥാപാത്രങ്ങള്‍. റോബോട്ടിക്സ് മേഖലയില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്‍ നിര്‍മിച്ച ഹ്യൂമനോയിഡ് റോബോട്ടിനെ ചുറ്റിപ്പറ്റിയായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സാങ്കേതികത്വം കൊണ്ട് മികവ് പുലര്‍ത്തിയ ഈ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു.

SHARE