പുതിയ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരുമെന്ന് ലിജോ ജോസ് പല്ലിശേരി

പുതിയ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരുമെന്ന് ലിജോ ജോസ് പല്ലിശേരി . ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെകുറിച്ചാണ് പറയുന്നത്. ജല്ലിക്കെട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എഴുത്തുകാരന്‍ എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു.
മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കഥയുടേതിന് സമാനമായ രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും സംവിധായകന്റെ പ്രതികരണവും. ആദ്യം പോത്ത് എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നും വിനായകന്‍ നായകനാകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
പുതിയ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരുമാണ് എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
ഓ. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അങ്കമാലി ഡയറീസിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ജല്ലിക്കെട്ടിന്റെയും ക്യാമറമാന്‍. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള ഈ ചിത്രത്തിനും സംഗീതമൊരുക്കും. എഡിറ്റിംഗ് ദീപു ജോസഫാണ്. സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടിനു പാപ്പച്ചന്‍ അസോസിയേറ്റ് ഡയറക്ടറായി ചിത്രത്തിലുണ്ട്. ഓള്‍ഡ് മങ്ക്‌സ് ആണ് പോസ്റ്റര്‍ ഡിസൈനിംഗ്

Similar Articles

Comments

Advertisment

Most Popular

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...

ഹര്‍ത്താല്‍: 5.06 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എസ്ആര്‍ടിസി

കൊച്ചി: വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം 5.06 കോടി രുപയാണെന്ന് കോര്‍പറേഷന്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍...