ധോണിയെ ടീമില്‍ നിന്ന് പുറത്താക്കിയതില്‍ കോഹ് ലിയ്ക്ക് പങ്ക് ഉണ്ടോ?

തിരുവനന്തപുരം: ധോണിയെ ട്വന്റി 20 ടീമില്‍ നിന്ന് പുറത്താക്കിയതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയ്ക്ക് പങ്ക് ഉണ്ടെന്ന് തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് കോഹ് ലി.
പക്ഷെ പരിമിത ഓവറില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകം തന്നെയാണ് എംഎസ് ധോണിയെന്ന് വിരാട് കോഹ്‌ലി. തിരുവനന്തപുരത്ത് നടന്ന അവസാന ഏകദിനത്തില്‍ വിന്‍ഡീസിനെ മുട്ടുകുത്തിച്ച ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിമിത ഓവര്‍ മത്സരങ്ങളില്‍ ധോണി ഇപ്പോഴും ടീമിന്റെ ഭാഗമാണെന്നാണ് കോഹ്‌ലി ഓര്‍മ്മിപ്പിച്ചത്.
‘സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇനിയും ഇത് വിശദീകരിക്കേണ്ട കാര്യമില്ല. ആ ചര്‍ച്ചയുടെ ഭാഗമായിരുന്നില്ല ഞാന്‍. ആളുകള്‍ പറഞ്ഞ് പരത്തുന്നത് പോലെയല്ല കാര്യങ്ങള്‍. ധോണി ഇപ്പോഴും ടീമിന്റെ മുഖ്യഘടകമാണ്. മറ്റുള്ളവര്‍ക്ക് അവസരം നല്‍കുക മാത്രമാണ് ഉദ്ദേശം’, കോഹ്‌ലി വിശദീകരിച്ചു.
വിന്‍ഡീസിനും, ഓസ്‌ട്രേലിയയ്ക്കും എതിരെയുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ധോണിക്ക് പകരം ഋഷഭ് പന്ത് ഇടംപിടിച്ചതാണ് ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്നത്. ധോണിയെ ടി20 ടീമില്‍ നിന്നും പുറത്താക്കിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. യാഥാര്‍ത്ഥ്യം മറിച്ചാണെന്നും യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയായിരുന്നു ഉദ്ദേശമെന്നുമാണ് കോലി പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular