നീലക്കുറിഞ്ഞി കാണാന്‍ കനത്ത സുരക്ഷയില്‍ ഡിജിപിയെത്തി

മൂന്നാര്‍: ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നീലക്കുറിഞ്ഞി വസന്തം കാണാന്‍ മൂന്നാറിലെത്തി. വെള്ളിയാഴ്ച വൈകീട്ടാണ് ഡി.ജി.പി. ഭാര്യയോടും മകനോടുമൊപ്പം മൂന്നാറിലെത്തിയത്. സ്വകാര്യഹോട്ടലില്‍ താമസിച്ച ഡി.ജി.പി.യും കുടുംബവും ശനിയാഴ്ച രാവിലെ ഔദ്യോഗികവാഹനത്തില്‍ രാജമലയിലെത്തി നീലക്കുറിഞ്ഞി കണ്ടു. രാജമലയിലും മൂന്നാറിലും കനത്ത സുരക്ഷ ഒരുക്കിയ പോലീസ് ഡി.ജി.പി.യുടെ ഫോട്ടോയെടുക്കാന്‍ ആരെയും സമ്മതിച്ചില്ല.
ഇതിനുശേഷം നല്ലതണ്ണിയിലെ തേയിലമ്യൂസിയം സന്ദര്‍ശിക്കാനെത്തിയ ഡി.ജി.പി.യെയും കുടുംബത്തെയും കണ്ണന്‍ദേവന്‍ കമ്പനി എം.ഡി. മാത്യു എബ്രാഹം സ്വീകരിച്ചു. ഡിവൈ.എസ്.പി.ഓഫീസും സന്ദര്‍ശിച്ചശേഷമാണ് ഡി.ജി.പി. മടങ്ങിയത്.

SHARE