അമ്മയുടെ ചോര ഡബ്ല്യുസിസി ഊറ്റിക്കുടിക്കുന്നു; മൂന്നു പേര്‍ക്ക് വേണ്ടി മോഹന്‍ലാല്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് കണക്കില്ലെന്നും ബാബുരാജ്

കൊച്ചി: അമ്മയില്‍ നിന്നും ചോര ഊറ്റിക്കുടിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് നടന്‍ ബാബു രാജ്. അമ്മ എന്ന സംഘടനയെ നാലു കഷ്ണങ്ങളാക്കുകയാണ് അവര്‍ ചെയ്തത്. അവര്‍ ആക്രമിക്കപ്പെട്ട നടിയോട് സംസാരിക്കുന്നുണ്ടോയെന്ന് പോലും സംശയകരമാണെന്ന് ബാബുരാജ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അവര്‍ക്ക് അനുകൂലമായി പറഞ്ഞത് പോലും തെറ്റായ അര്‍ത്ഥത്തിലാണ് ഡബ്ല്യുസിസി മനസിലാക്കുന്നത്. അമ്മ എന്ന സംഘടനയ്ക്ക് ആവര്‍ കനത്ത ദൂഷ്യങ്ങളാണ് ഉണ്ടാക്കിയത്. അമ്മയ്ക്ക് ഡബ്ല്യുസിസി ഉണ്ടാക്കിയ ദോഷങ്ങള്‍ക്ക് സംഘടനയില്‍ ഉള്ളവരോട് മറുപടി പറയേണ്ടത് ഞാന്‍ ആണ്.

ഈ മൂന്നു പേര്‍ക്ക് വേണ്ടി അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് കണക്കില്ലെന്ന് ബാബുരാജ് പറഞ്ഞു. അതു കൊണ്ടാണ് അമ്മ മാറി ചിന്തിക്കുന്നത്. ഇവരെ തിരിച്ച് എടുത്താല്‍ ഡബ്ല്യുസിസി എന്ന സംഘടന ഇല്ലാതാകുമോയെന്നും ബാബുരാജ് ചോദിക്കുന്നു. അമ്മയില്‍ നിന്നുള്ള ചോര ഊറ്റിക്കുടിച്ച് വളരാന്‍ ആഗ്രഹിക്കുന്ന സംഘടനയാണ് ഡബ്ല്യുസിസിയെന്ന് ബാബുരാജ് ആരോപിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular