മലയാള സിനിമയില്‍ സ്ത്രീകള്‍ എന്നും പിന്നില്‍; കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുരുഷന്മാര്‍ തന്നെ; സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് തുറന്നടിച്ച് ഹണി റോസ്

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവകാശം വേണമെന്ന സുപ്രീംകോടതി വിധിയില്‍ വന്‍ ചര്‍ച്ചകളാണ് കേരളത്തില്‍ നടന്നുവരുന്നത്. ശബരിമലയില്‍ മാത്രമല്ല എല്ലാ സ്ഥലത്തും സ്ത്രീ-പുരുഷ സമത്വം ആവശ്യമാണെന്നാണ് ഒരുകൂട്ടം ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ പുരുഷ ആധിപത്യത്തെ കുറിച്ച് തുറന്നടിച്ച് നടി ഹണി റോസ് രംഗത്തെത്തിയിരിക്കുന്നു.
മലയാള സിനിമയില്‍ സ്ത്രീകള്‍ എന്നും ഒരുപടി പിന്നിലാണെന്ന് ഹണി റോസ് പറഞ്ഞു . സിനിമയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുരുഷന്മാര്‍ തന്നെയാണെന്നും ഹണി പറയുന്നു. സിനിമയിലെ സ്ത്രീ പുരുഷ സമത്വം എങ്ങനെ യാഥാര്‍ത്ഥ്യമാവും എന്ന കാര്യത്തിലാണ് തന്റെ സംശയമെന്നും ഹണി പറയുന്നു.

സിനിമയില്‍ പുരുഷ മേധാവിത്വം തന്നെയേ ഉണ്ടാവുകയുളളുവെന്നും ഞാനിപ്പോള്‍ ഒരു സിനിമ ചെയ്താല്‍ ലാലേട്ടന്റെയോ മമ്മൂക്കയുടെ സിനിമയ്ക്ക് കിട്ടുന്നത്ര സ്വീകാര്യത ലഭിക്കില്ലെന്നും നടി പറയുന്നു.

തുല്ല്യത നിലവില്‍ വരണമെന്നത് പലപ്പോഴും എന്റെ ആഗ്രഹമാണ്. പക്ഷേ അതെങ്ങനെ എന്നുളളതാണ് പ്രശ്‌നം. ഒരുപക്ഷേ നമ്മുടെ സമൂഹത്തില്‍ തന്നെ വലിയൊരു മാറ്റം വന്നാല്‍ മാത്രമേ അതിനൊരു പരിഹാരം ഉണ്ടാവുകയുളളു. സ്ത്രീ കേന്ദ്രീകൃതമായ നല്ല സിനിമകള്‍ ചെയ്യണം. അവ വിജയിക്കുകയും വേണം. എന്നാല്‍ മാത്രമേ നിലവിലെ സ്ഥിതിക്ക് മാറ്റം വരൂ ഹണി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular