യുവാവിനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

താനൂര്‍: മത്സ്യത്തൊഴിലാളിയായ യുവാവിനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ സൗജത്തും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സൗജത്തിന്റെ സുഹൃത്തിനായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.
താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദാണ്(40) വ്യാഴാഴ്ച കൊലചെയ്യപ്പെട്ടത്.
വ്യാഴാഴ്ച പുലര്‍ച്ച രണ്ടു മണിയോടെ സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്.
പോലീസ് എത്തിയ്പ്പോള്‍ വീടിന്റെ സിറ്റ്ഔട്ടില്‍ സവാദ് രക്തത്തില്‍ക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.

SHARE