ഇരുനൂറോളം പേരുടെ മുന്നില്‍ വെച്ച് ഞാന്‍ എന്തു പീഡനം നടത്താനാണ്!!! ഇവര്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല; തനുശ്രീക്കെതിരെ തുറന്നടിച്ച് നാനാ പടേക്കര്‍

ന്യുഡല്‍ഹി: നടി തനുശ്രീയുടെ ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരണവുമായി നാനാ പടേക്കര്‍. നൂറോളം പേരുടെ മുന്നില്‍ വെച്ച ഞാന്‍ എന്ത് പീഡനം നടത്താനാണെന്ന് നാനേ പടേക്കര്‍ ചോദിച്ചു. ഒരു സ്വകാര്യചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് നാനാ പടേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പൊട്ടിച്ചിരിച്ചു കൊണ്ടാണ് പടേക്കര്‍ മറുപടി പറഞ്ഞത്. ‘ഇരുനൂറോളം പേരുടെ മുന്നില്‍ വെച്ച് ഞാന്‍ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ എന്റെ തൊഴില്‍ ചെയ്ത് പോവും ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ’. നാന പടേക്കര്‍ പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് നാനാ പടേക്കറാണെന്ന നടി തനുശ്രീയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

നാനാ പടേക്കര്‍ സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്ന വ്യക്തിയാണെന്നും അദ്ദേഹം ഒപ്പമുള്ള നടികളെ മര്‍ദിച്ചതും ശാരീരികമായി പീഡിപ്പിച്ചതും സെറ്റിലും പുറത്തും സ്ത്രീകളോട് മോശമായി പെരുമാറുന്നതുമെല്ലാം പരസ്യമാണെങ്കിലും ഇതുവരെ ഒരു പ്രസിദ്ധീകരണത്തിലോ മറ്റോ ഇക്കാര്യങ്ങള്‍ അച്ചടിച്ചുവന്നിട്ടില്ലെന്നും തനുശ്രി ആരോപിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular