‘ഞാനിതാ സ്തനങ്ങള്‍ ദാനം ചെയ്യുന്നു’,വെളിപ്പെടുത്തലുമായി രാഖി സാവന്ത് (വീഡിയോ)

വാര്‍ത്തകളില്‍ ഇടം പിടിക്കേണ്ടതെങ്ങനെയെന്ന് രാഖി സാവന്തിനോളം അറിയാവുന്ന മറ്റൊരു സെലിബ്രിറ്റിയുമുണ്ടാവില്ല. മുപ്പത്തിയൊന്‍പതാം വയസില്‍ ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയ പ്രഖ്യാപനമാണ് ബോളിവുഡിലെ മുന്‍ ഹോട്ട്ഗേളായ രാഖി നടത്തിയത്. ‘ഐശ്വര്യ റായ് കണ്ണുകളല്ലേ ദാനം ചെയ്യുന്നത് , ഞാനിതാ മുലകള്‍ ദാനം ചെയ്യാനൊരുങ്ങുകയാണ്’ എന്നാണ് രാഖി ഇന്‍സ്റ്റഗ്രാമിലെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയത്. അവയവദാനത്തിന്റെ മാഹാത്മ്യത്തെ കുറിച്ചും വീഡിയോയില്‍ അവര്‍ വാചാലയാവുന്നുണ്ട്.

‘ചിലര്‍ കിഡ്നി ദാനം ചെയ്യുന്നു, മറ്റു ചിലര്‍ മുടി നല്‍കുന്നു, എനിക്ക് ദാനം ചെയ്യാനുള്ളത് ഈ സ്തനങ്ങളാണ് എന്നും അവര്‍ വീഡിയോയില്‍ പറയുന്നു. വീഡിയോയ്ക്കൊടുവില്‍ ‘ ഇതാര്‍ക്കാണ് കിട്ടുന്നതെന്ന് നോക്കാം’ എന്ന സ്ഥിരം രാഖി നമ്പര്‍ ഇറക്കാനും മറന്നില്ല. സ്തനാര്‍ബുദം ബാധിച്ച സ്ത്രീകള്‍ക്ക് തന്റെ ഈ തീരുമാനം വളരെ ആശ്വാസം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അവയവദാനം എന്നൊക്കെ പറഞ്ഞ് അവസാനം നിലവാരമില്ലാത്ത പരിപാടിയാണ് കാണിച്ചതെന്ന് ആരാധകര്‍ ഇന്‍സ്റ്റ വീഡിയോയില്‍ കമന്റുമിട്ടി്ട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം പത്ത് ലക്ഷത്തിലേറെപ്പേരാണ് വീഡിയോ ഇതിനകം കണ്ടത്.

Similar Articles

Comments

Advertismentspot_img

Most Popular