2047 ല്‍ രാജ്യം വിഭജിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ ജനപ്പെരുപ്പം നിയമം മൂലം നിയന്ത്രിക്കണമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. 2047ല്‍ രാജ്യം 1947ലേതുപോലെ മറ്റൊരു വിഭജനത്തിന് സാക്ഷിയായേക്കാം എന്ന ട്വീറ്റിന് പിന്നാലെയാണ് ജനസംഖ്യ സംബന്ധിച്ച വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

1947ല്‍ രാജ്യത്തെ ജനസംഖ്യ 33 കോടി മാത്രമായിരുന്നു. 2018ല്‍ ജനസംഖ്യ 135 കോടിയായി. ഹിന്ദുക്കളുടെ ജനസംഖ്യ കുത്തനെ കുറയുകയാണ്. ജനസംഖ്യ നിയന്ത്രിക്കാനായില്ലെങ്കില്‍ സാമൂഹ്യ സന്തുലിതത്വം തകരുമെന്നും വികസനം അസാധ്യമാകുമെന്നും ഗിരിരാജ് സിങ് പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്ത് പാര്‍ലമെന്റിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനാധിപത്യം സംരക്ഷിക്കാന്‍ ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. മിക്കവാറും രാജ്യങ്ങളില്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമമുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണമാണ് ഇന്ത്യയില്‍ ഇക്കാര്യത്തില്‍ നിയമമില്ലാത്തത്. മതത്തിന്റെ പേരിലാണ് 1947ല്‍ രാജ്യം വിഭജിക്കപ്പെട്ടത്. സമാനമായ സാഹചര്യം 2047ലുമുണ്ടാകും. 72 വര്‍ഷം കൊണ്ട് ജനസംഖ്യാ വിസ്‌ഫോടനമാണ് ഉണ്ടായിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular