ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ ഇടത് സംഖ്യത്തിന് തകര്‍പ്പന്‍ ജയം; എ.ബി.വി.പിയ്ക്ക് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം. എബിവിപിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. ജനറല്‍ സെക്രട്ടറി, ജോയ്ന്റ് സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങി പ്രധാന സീറ്റുകളിലെല്ലാം ഇടതു സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എബിവിപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി തെരഞ്ഞെടുപ്പ്.

എസ്എഫ്‌ഐ, എഐഎസ്എഫ്, ഡിഎസ്എഫ്, ഐസ എന്നിവരാണ് ഇടതു സഖ്യത്തിലുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇടതു സഖ്യത്തിന്റെ എന്‍ സായി ബാലാജി, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്‌ഐ സ്ഥാനാര്‍ഥിയായ ഐജാസ് അഹമ്മദ്, വൈസ്പ്രസിഡന്റ് ഡിഎസ്എഫിലെ സരിക ചൗധരി, ജോയ്ന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അമുത ജയദീപ് എന്നിവരാണ് വിജയിച്ചത്. ഇതില്‍ അമുത ജയദീപ് മലയാളിയാണ്.

എബിവിപിക്ക് മിക്ക ഡിപ്പാര്‍ട്ട്‌മെന്റുകളും നഷ്ടപ്പെട്ടു. 6 കൗണ്‍സിലര്‍മാരുണ്ടായ എബിവിപിക്ക് 2 പേരെയെ ഇത്തവണ വിജയിപ്പിക്കാനായുള്ളു. തെരഞ്ഞെടുപ്പ് സമയത്ത് എബിവിപി അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നതായി ആരോപണമുണ്ടായിരുന്നു. എബിവിപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ വോട്ടെണ്ണല്‍ നിര്‍ത്തി വച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് എബിവിപി അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നതായി ആരോപണമുണ്ടായിരുന്നു. എബിവിപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ വോട്ടെണ്ണല്‍ നിര്‍ത്തി വച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാനാകാത്ത എബിവിപിക്ക് കനത്ത തിരിച്ചടിയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്നത്. ജെഎന്‍യുവിനെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെയും സംഘപരിവാറിന്റേയും ശ്രമത്തിനുള്ള തിരിച്ചടിയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

SHARE