‘ഉളുപ്പുണ്ടോ കമ്മികളെ നിങ്ങള്‍ക്ക്… വിജയ്മല്യയെ സഹായിച്ചത് തോമസ് ഐസക് അല്ലേ?’ ഷിബുലാല്‍ജി വീണ്ടും

പെട്രോള്‍ വില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായെത്തി സംഘപരിവാറിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ താരമായ ഷിബുലാല്‍ജി വീണ്ടും രംഗത്ത്. രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ കേന്ദ്രത്തെ പരിഹസിച്ചാണ് ഷിബുലാല്‍ രംഗത്ത് വന്നിരിക്കുന്നത്.

‘വിജയ്മല്യജി കളളനാണെന്ന് കുറെ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും ജിഹാദികളുമൊക്കെ പറഞ്ഞ് ഒരുപാട് നാളുകളായി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരെ പറ്റിച്ച് കടന്നു പോയ കളളന്‍ തന്നെയാണ് വിജയ്മല്യജി. പക്ഷേ അദ്ദേഹം ലണ്ടന്‍ കോടതിയില്‍ പറഞ്ഞ കമന്റ് ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഇംഗ്ലീഷ് അറിയാവുന്ന കമ്മികളും കോണ്‍ഗ്രസുകാരും സുഡാപ്പികളും ഉണ്ടെങ്കില്‍, ഇല്ലെന്ന് അറിയാം…’ അറിയുന്നവര്‍ ഉണ്ടെങ്കില്‍ വിജയ് മല്യ കോടതിയില്‍ പറഞ്ഞത് താന്‍ വായിക്കുന്നത് കേള്‍ക്കണം. ‘ i met finance minister to settle matters before i left എന്നതിന്റെ അര്‍ത്ഥം ഇടതുപക്ഷ ധനമന്ത്രി തോമസ് ഐസക്കിനെ കണ്ട് എല്ലാം സെറ്റില്‍ ചെയ്തിട്ടാണ് രാജ്യം വിട്ടതെന്നാണെന്നും ഷിബുലാല്‍ജി പറയുന്നു. ഇത് കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ ന്യായീകരിക്കുമെന്നും ഇങ്ങനെയൊരു ധനകാര്യമന്ത്രിയെ നമുക്ക് ആവശ്യമുണ്ടോയെന്നും ഷിബുലാല്‍ജി ചോദിക്കുന്നു. ഉളുപ്പുണ്ടോ കമ്മികളേ നിങ്ങള്‍ക്ക് എന്ന ടൈറ്റിലില്‍ ഷിബുലാല്‍ജിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടി കുതിക്കുകയാണ്.

ഷിബുലാല്‍ജിയുടെ വീഡിയോയുടെ പൂര്‍ണരൂപം:

https://www.facebook.com/PapercafeLive/videos/299871087491041/?t=151

Similar Articles

Comments

Advertismentspot_img

Most Popular