‘കാസ്റ്റിങ് കൗച്ച് എന്ന സംഭവം ഉണ്ട്, അതിന് വലിയ മാറ്റം ഉണ്ടായിട്ടില്ല’: വെളിപ്പെടുത്തലുമായി മലയാളത്തിന്റെ പ്രിയ നടി

‘സത്യം ശിവം സുന്ദരം’ എന്ന ആദ്യചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടംകണ്ടെത്തിയ നടിയാണ് അശ്വതി. അതിന് ശേഷം കുറച്ച് സിനിമകളില്‍ അഭിനയിച്ചെങ്കിലും പിന്നെ അശ്വതിയെ സിനിമയില്‍ കണ്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് അശ്വതി. സിനിമയില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടാണ് അശ്വതിയുടെ വരവ്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് താരം വ്യക്തമാക്കി. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

‘2000 ല്‍ ഞാന്‍ അഭിനയം തുടങ്ങിയ കാലത്തും ഈ കാസ്റ്റിങ് കൗച്ച് എന്ന സംഭവം ഉണ്ട്. അതിന് വലിയ മാറ്റം ഉണ്ടായെന്നു ഞാന്‍ കരുതുന്നില്ല. അത് സങ്കടകരമാണ് പക്ഷേ അതാണ് സത്യം. ഞാന്‍ തിരിച്ചു വരുന്ന ഈ സമയത്തും അതിനെപ്പറ്റി ചില സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ എനിക്ക് എന്റേതായ ചില തീരുമാനങ്ങളുണ്ട്. ഏതൊക്കെ അവസരങ്ങള്‍ വേണം, വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്.’

ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ചില അനുഭവങ്ങള്‍. ശരിക്കും സങ്കടമുളവാക്കുന്നതാണ് ഇതൊക്കെ. ഇതിനെതിരെ ശബ്ദമുയര്‍ത്തി പ്രതികരിക്കുന്ന നടിമാര്‍ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്. ഡബ്ല്യുസിസി ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്തു. അമ്മയും ഒരുപാടു നടീനടന്മാരെ സഹായിക്കുന്നുണ്ട്. രണ്ടു സംഘടനകളും സിനിമാപ്രവര്‍ത്തകരുടെ നന്മയ്ക്കായാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ ഓരോ സിനിമയും ഓരോ തരത്തിലാണ്. ഞാന്‍ ജോലി ചെയ്തിട്ടുള്ള സിനിമകളിലൊന്നും എനിക്കു ദുരനുഭവങ്ങളുണ്ടായിട്ടില്ല.’ അശ്വതി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular