കെഎസ്ആര്‍ടിസി തച്ചങ്കരിയുടെ സ്വകാര്യസ്വത്തല്ല; ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വകാര്യസ്വത്താണെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ ധാരണ. തച്ചങ്കരി അധികം കളിക്കേണ്ടെന്നും സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. എംഡിയുടെ പല നടപടികളും കമ്മിഷന്‍ തട്ടാനാണെന്നും പന്ന്യന്‍ ആരോപിച്ചു.എംപാനലുകാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം!. പലയിടത്തും മുങ്ങിപ്പൊങ്ങിയാണ് തച്ചങ്കരി കെഎസ്ആര്‍ടിസിയിലെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നു വന്ന് നാളെ പോകേണ്ടവനാണെന്ന് തച്ചങ്കരി ഓര്‍ക്കണമെന്നും പന്ന്യന്‍ മുന്നറിയിപ്പ് നല്‍കി.
നേരത്തേ, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും ടോമിന്‍ തച്ചങ്കരിയെ അശ്ലീലവാക്കുകളാല്‍ അധിക്ഷേപിച്ചിരുന്നു. കേരളത്തില്‍ മുന്‍പും തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്നു തച്ചങ്കരി ജനിച്ചിട്ടില്ല. അയാളുടെ ഉത്തരവുകള്‍ക്കു പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല. അയാളെ മാറ്റണമെന്നും ആവശ്യപ്പെടില്ല. എംഡി സ്ഥാനം മടുത്ത് തച്ചങ്കരി സ്വയം ഇറങ്ങിപ്പോകണമെന്നും ആനത്തലവട്ടം പറഞ്ഞിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular