ബിജെപി സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് നടന്‍ മോഹന്‍ ലാല്‍ പറയുന്നത്…

തൃശൂര്‍: തിരുവനന്തപുരത്തു ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് താന്‍ അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍. വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘മുന്‍പു മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തുവന്നിട്ടുണ്ടെന്നും താനിപ്പോള്‍ ജോലി ചെയ്യുകയാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment