Tag: candidate
കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി ജയിലിലാണ്..!!!
കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് പ്രകാശ് ബാബു ബാബുവിന് ജാമ്യമില്ല. പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇതിനെതിരെ പ്രകാശ് ബാബു നാളെ ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.
ചിത്തിര ആട്ട വിശേഷ...
രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് ആവശ്യം
ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്നും കൂടി മല്‍സരിക്കണമെന്ന ആവശ്യം ഉയരുന്നു. അമേഠിക്കൊപ്പം മറ്റൊരു മണ്ഡലം കൂടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തേടുന്നതിന്റെ സൂചനയാണ് പുതിയ റിപ്പോര്‍ട്ട്.
രാഹുല്‍ കര്‍ണാടകയില്‍ നിന്നും മല്‍സരിക്കണമെന്ന് പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു ആവശ്യപ്പെട്ടു....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കും? യു.ഡി.എഫ് പ്രതീക്ഷിക്കുന്നത് 15 സീറ്റ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കേരളത്തില്‍നിന്നു മത്സരിപ്പിക്കാന്‍ ആലോചന. വയനാട് സീറ്റില്‍ രാഹുലിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലമാണ് വയനാട്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ഈ സംസ്ഥാനങ്ങളിലും നേട്ടം ഉണ്ടാക്കാനാകുമെന്ന...
ബിജെപി സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് നടന്‍ മോഹന്‍ ലാല്‍ പറയുന്നത്…
തൃശൂര്‍: തിരുവനന്തപുരത്തു ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് താന്‍ അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍. വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
'മുന്‍പു മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി...
ജെ.എന്‍.യു സമര നേതാവ് കനയ്യകുമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു; സ്ഥാനാര്‍ത്ഥിയാകുന്നത് സി.പി.ഐ ചിഹ്നത്തില്‍
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായിരുന്ന കനൈയ്യ കുമാര്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നു. ബീഹാറിലെ ബെഗുസാരായി മണ്ഡലത്തില്‍ നിന്നും ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, എച്ച്എഎം(എസ്), ലോക്താന്ത്രിക് ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ അടങ്ങിയ മഹാസഖ്യത്തിന്റെ നോമിനി ആയിട്ടാണ് കനൈയ്യ കുമാര്‍ മത്സരിക്കുന്നത്. സിപിഐയുടെ ചിഹ്നത്തിലായിരിക്കും കനയ്യ...
എളമരം കരീം സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ഥി; തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിന്റേത്
തിരുവനന്തപുരം: സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ തെരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പരിഗണനയില്‍ നടന്‍ മമ്മൂട്ടിയുമുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കെ.ടി.ഡി.സി. മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും ആലോചനയിലുണ്ടായിരുന്നു.
അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വമാണ് സിപിഐയുടെ സ്ഥാനാര്‍ഥി....
മമ്മൂട്ടി സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ഥി? വെള്ളിയാഴ്ച സ്ഥാനാര്‍ഥി നിര്‍ണയം
തിരുവനന്തപുരം: സി.പി.ഐയുടെ രാജ്യസഭ സ്ഥാനാര്‍ഥിയായി ദേശീയ സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയുമായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തതിന് പിന്നാലെ സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം ചൂടുപിടിക്കുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ നടന്‍ മമ്മൂട്ടിയം പരിഗണനയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം. കെ.ടി.ഡി.സി. മുന്‍...
‘ഞാന്‍ പൊതുജനമാണ് സാര്‍’ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത് കൈയ്യടി നേടിയ യുവാവ് ചെങ്ങന്നൂരില്‍ മത്സരിക്കുന്നു!!!
തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപ്പന്തലില്‍ എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയനായ ആന്‍ഡേഴ്‌സണ്‍ എഡ്വേഡ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ കൊല്ലപ്പെട്ട അനിയന്‍ ശ്രീജിവിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ രമേശ് ചെന്നിത്തല,...