Tag: loksabha election

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കും? യു.ഡി.എഫ് പ്രതീക്ഷിക്കുന്നത് 15 സീറ്റ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കേരളത്തില്‍നിന്നു മത്സരിപ്പിക്കാന്‍ ആലോചന. വയനാട് സീറ്റില്‍ രാഹുലിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ പാര്‍ലമെന്റ് മണ്ഡലമാണ് വയനാട്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ഈ സംസ്ഥാനങ്ങളിലും നേട്ടം ഉണ്ടാക്കാനാകുമെന്ന...

ബിജെപി സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് നടന്‍ മോഹന്‍ ലാല്‍ പറയുന്നത്…

തൃശൂര്‍: തിരുവനന്തപുരത്തു ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് താന്‍ അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍. വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'മുന്‍പു മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബി.ജെ.പി ടിക്കറ്റില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോഹന്‍ലാല്‍?

തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് സൂചന. ആര്‍.എസ്.എസ് നേതാവിനെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ആര്‍.എസ്.എസ് നേതാവ് സ്ഥിരീകരിച്ചു. കെട്ടിയിറക്കിയ ബി.ജെ.പി...

ജെ.എന്‍.യു സമര നേതാവ് കനയ്യകുമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു; സ്ഥാനാര്‍ത്ഥിയാകുന്നത് സി.പി.ഐ ചിഹ്നത്തില്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായിരുന്ന കനൈയ്യ കുമാര്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നു. ബീഹാറിലെ ബെഗുസാരായി മണ്ഡലത്തില്‍ നിന്നും ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, എച്ച്എഎം(എസ്), ലോക്താന്ത്രിക് ജനതാദള്‍, ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ അടങ്ങിയ മഹാസഖ്യത്തിന്റെ നോമിനി ആയിട്ടാണ് കനൈയ്യ കുമാര്‍ മത്സരിക്കുന്നത്. സിപിഐയുടെ ചിഹ്നത്തിലായിരിക്കും കനയ്യ...
Advertismentspot_img

Most Popular

G-8R01BE49R7