ജയറാമും ലിയോ തദേവൂസും ഒന്നിക്കുന്നു, ‘ലോനപ്പന്റെ മാമോദീസ’യില്‍ നായികയായി അന്ന രേഷ്മ രാജന്‍

കൊച്ചി:’ഒരു സിനിമാക്കാരന്’ ശേഷം ലിയോ തദേവൂസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ജയറാമിന് നായികയായി ‘അങ്കമാലി ഡയറീസ്’ ഫെയിം അന്ന രേഷ്മ രാജന്‍ എത്തുന്നു. ഇന്നസെന്റ്, അലന്‍സിയര്‍, ഇവ പവിത്രന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ശാന്തികൃഷ്ണ ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു എന്റര്‍ടെയ്‌നറായിരിക്കും ലോനപ്പന്റെ മാമോദീസ. പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം ആദ്യവാരത്തില്‍ തന്നെ അങ്കമാലിയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular