ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒന്നു മതല്‍ അഞ്ചു വരെ രാജ്യത്തെ ബാങ്കുകള്‍ അവധിയിലെന്ന് റിപ്പോര്‍ട്ട്. എ.ടി.എം ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും പണത്തിന് ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
സെപ്റ്റംബര്‍ ഒന്ന് ശനിയാഴ്ചയാണ്. ചില സംസ്ഥാനങ്ങളില്‍ ശനിയാഴ്ച ബാങ്ക് അവധിയാണ്. കേരളത്തില്‍ രണ്ട്, നാല് ശനിയാഴ്ചകളിലാണ് അവധി. സെപ്റ്റംബര്‍ 2 ഞായര്‍. തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയാണ്. സെപ്റ്റംബര്‍ നാല് , അഞ്ച് തീയതികളില്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്കാണെന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുളള 6,7 തീയതികള്‍ക്ക് ശേഷം 8,9 ദിവസങ്ങളില്‍ വീണ്ടും അവധിയായിരിക്കും.