മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍; സീരിയല്‍ നടി ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: മോര്‍ഫ് ചെയ്ത തന്റെ അശ്ലീല ചിത്രങ്ങള്‍ കണ്ടതോടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്ത് സീരിയല്‍ നടിയായ കവിത കൗഷിക്. എഫ്.ഐ.ആര്‍ സീരിയലിലെ ചന്ദ്രമുഖി എന്ന കാഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് കവിത കൗഷിക്. സോഷ്യല്‍ മീഡിയയില്‍ താന്‍ ‘മിസ്ഫിറ്റ്’ ആണെന്ന് മനസിലാക്കിയെന്നും നടി പറയുന്നു.

സമയം നഷ്ടപ്പെടുത്തുന്ന ഒരു വലിയ ചെകുത്താനാണ് ഫേസ്ബുക്ക് എന്നും കവിത പറയുന്നു. കവിത തന്നെയാണ് തന്റെ മോര്‍ഫ് ചെയ്ത മോശമായ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടത്. തന്റെ അഭിരുചിയെ ചോദ്യം ചെയ്യുന്നതും തന്നെ അപമാനിക്കുകയുമാണ് മോര്‍ഫ് ചെയ്ത ചിത്രത്തിലൂടെ അവര്‍ ആരാണെങ്കിലും ചെയ്തത്. അതിനാല്‍ ഞാന്‍ ചിന്തിക്കുന്നത് ഇത് എനിക്ക് ശരിയായ ഒന്നല്ല.-കവിത തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് ഉപേക്ഷിച്ച കവിത ട്വിറ്ററിലും ഇസ്റ്റഗ്രാമിലും ആക്ടീവാണ്.

ഫേസ്ബുക്കിലൂടെ അല്ലാതെ വ്യക്തിപരമായി ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും താനുമായി ബന്ധപ്പെടാമെന്ന് കവിത വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular