ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം; കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന കാർ തകരാറിലാക്കാന്‍ നീക്കം!!!

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നാണ് പരാതി. വൈദികന്റെ ബന്ധുവാണ് ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. മഠത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇതിന് മുമ്പും കന്യാസ്ത്രീക്കെതിരെ വധഭീഷണി ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.

അതേസമയം ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം രംഗത്ത് വന്നിരിന്നു. ജലന്ധര്‍ ബിഷപ്പിന് കേരളത്തില്‍ നിന്നും പഞ്ചാബില്‍ നിന്നും രാഷ്ട്രീയ സംരക്ഷണം കിട്ടുന്നുണ്ടെന്നും കുടുംബം ആരോപണം ഉന്നയിക്കുന്നു. അറസ്റ്റുണ്ടാവില്ലെന്ന് ബിഷപ്പിന് ഉറപ്പ് കിട്ടിയത് കൊണ്ടാണ് ചോദ്യം ചെയ്യലിന് ഹാജരായത്. അറസ്റ്റ് ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരിയുടെ സഹോദരന്‍ പറഞ്ഞിരിന്നു.

SHARE